Somavaara Vrithangal Nokkum

1987
Lyrics
Language: Malayalam

സോമവാര വ്രതങ്ങൾ നോൽക്കും
ഗ്രാമ സൗന്ദര്യരൂപമേ...
രാഗമായ്... ജീവരാഗമായ്...
ഒഴുകിയൊഴുകി നീ വരൂ
വരൂ... സഖീ... നീ വരൂ....
ആ ...ആ ..ആ ...ആ...
ആ ...ആ ...ആ.. ആ...

സ്വരങ്ങളായ് സപ്ത സ്വരങ്ങളായ്...
നിറങ്ങളായ്... ഏഴു നിറങ്ങളായ്...
ആ ...ആ ...ആ.. ആ..
സ്വരങ്ങളായ് സപ്ത സ്വരങ്ങളായ്...
നിറങ്ങളായ്... ഏഴു നിറങ്ങളായ്...
അഴകെഴും യൗവ്വനപൂവനത്തിൽ
ഒഴുകിയൊഴുകിവരു നീ സഖീ
അഴകെഴും യൗവ്വനപൂവനത്തിൽ
ഒഴുകിയൊഴുകിവരു നീ സഖീ...
വരൂ... സഖീ... നീ വരൂ....
ആ ...ആ ...ആ.. ആ...

കവിതയായ് പ്രേമകവിതയായ്...
സരളമായ് രാഗപുളകമായ്
ആ ...ആ ...ആ.. ആ...
കവിതയായ് പ്രേമകവിതയായ്...
സരളമായ് രാഗപുളകമായ്...
അനുപമീ ജീവിതവേദിയിതിൽ
ഒരുങ്ങി ഒരുങ്ങി വരൂ നീ സഖീ....
അനുപമീ ജീവിതവേദിയിതിൽ
ഒരുങ്ങി ഒരുങ്ങി വരൂ നീ സഖീ....
വരൂ... സഖീ... നീ വരൂ...
(സോമവാര ...)
Movie/Album name: Oru Vaakku Paranjenkil
Artists