ഇനിയും എത്ര ദൂരം...ഇതുവഴിയേ...ഇരുൾ നിറയേ... ഇതുവഴിയേ...ഇരുൾ നിറയേ... ചുമടേറ്റും ഈ യാനം പുതുതീരത്തിലണയാൻ... ഇനിയും എത്ര ദൂരം....ഇനിയും എത്ര ദൂരം... ആ....ആ....ആ....ആ.....
നേർത്ത തെന്നലരികത്തുവന്നു തഴുകാൻ കൊതിച്ചുപോയ് ഞാൻ... മരുഭൂവിതിൽ നിഴൽ തേടി ഞാൻ ഇളവേൽക്കുവാൻ കൊതിക്കേ.... (നേർത്ത തെന്നൽ....) ഈ ജീവനിൽ കുളിർ കോരിടും ശിശിരത്തിൻ തീരമണയാൻ... ഇനിയും എത്ര ദൂരം....ഇനിയും എത്ര ദൂരം...
കാലമാകും അലയാഴിതൻ തിരയിലാകെ ഞാനുലഞ്ഞു ... ഞാനുമെൻ ജീവനൗകയും കരകാണുവാനലഞ്ഞു... (കാലമാകും....) കനവൊന്നിൽ ഞാൻ കണികണ്ടൊരാ കനിവിന്റെ തീരമണയാൻ ഇനിയും എത്ര ദൂരം.........