Orthathenthe...kaathathenthe.... Orthathenthe...kaathathenthe....allippolthaamare ninte Chundil thenoorave.... Aarkkuvendi kaathorthu ninnu Raavurangaatheeran nilaave... Ey aa kadvil ee kadavil aalumoru thoni tharum Ee puzhayilaakeyoru thanneer thaalam... Ore kinaavil veena pole Ozhuki engo pona pole.... (kannondu....)
Language: Malayalam
കണ്ണോണ്ടു് ചൊല്ലണു് മിണ്ടാണ്ടു് മിണ്ടണു് പുന്നാര പനന്തത്ത ദൂരെ.... ചുണ്ടോണ്ടു് ചൊന്നതു് നെഞ്ചോണ്ടു് കേക്കണു് പഞ്ചാര പനന്തത്ത കൂടെ.... പൂവരശ്ശിൻ ചില്ലയൊന്നിൽ കിളി രണ്ടും കൂടണഞ്ഞേ...ഹോയ്... മാരിവില്ലിൻ തേരിറങ്ങി മഴ വന്നു് കൂട്ടിരുന്നേ.... മഴ വന്നു കൂട്ടിരുന്നേ...... (കണ്ണോണ്ടു്....)
ആറ്റിറമ്പും പൂവരമ്പും...ഹോയ്... ആറ്റിറമ്പും പൂവരമ്പും വീശും കാറ്റിൻ കാതിൽ ഏതോ കാര്യം ചൊല്ലീ മെല്ലെ.... ആർത്തുപെയ്തു ആദ്യാനുരാഗം... മീട്ടുമേതോ പാട്ടെന്നപോലെ... ഏയ്...ആ മലയിൽ ഈ മലയിൽ ആടിമുകിലോടിവരും ഈ പുഴയെ തേടുമൊരു കന്നിപ്പെണ്ണായ്... മഴനിലാവു പൊയ്ക പോലെ... തിങ്കൾ ഏതോ തോണി പോലെ.... (കണ്ണോണ്ടു്....)
ഓർത്തതെന്തേ...കാത്തതെന്തേ.... ഓർത്തതെന്തേ...കാത്തതെന്തേ...അല്ലിപ്പൊൽതാമരേ നിന്റെ ചുണ്ടിൽ തേനൂറവേ.... ആർക്കുവേണ്ടി കാതോർത്തു നിന്നു രാവുറങ്ങാതീറൻ നിലാവേ... ഏയ് ആ കടവിൽ ഈ കടവിലാളുമൊരു തോണി തരും ഈ പുഴയിലാകെയൊരു തണ്ണീർ താളം... ഒരേകിനാവിൽ വീണപോലെ ഒഴുകി എങ്ങോ പോണപോലെ.... (കണ്ണോണ്ടു്....)