Tharumo Iniyoru

2011
Lyrics
Language: English

Tharumo iniyoru nimisham ormmayil
Ezhuthaan en priyane
Nirayum mizhiyina thazhukum thudu
Viralaay nee ennarike
Irulaay maranjorormmakalil
Nilavaay varumo neeyum

Kaathilaadyamaay nee pakarnnoraa
Snehagaanamaliye
Poovithal thodum manjuthulli pol
Pulki ninnu thaniye
Mounam mozhi poovum
Mazhayil nammalaliye
Doore mazhamukilaay
Sneham melle maraye
Pozhiyukayaay pranayam

Paathi chaarumee jaalakangalo
Thedi ninne veruthe
Kaattilodumee man chiraathile
Deepanaalamizhi pol
Etho paazhkkanavin
Thooval melle pozhiye
Neeyen ninavukalil
Novaay melle maraye
Pozhiyukayaay viraham
(tharumo)
Language: Malayalam

തരുമോ ഇനിയൊരു നിമിഷം ഓര്‍മ്മയില്‍
എഴുതാന്‍ എന്‍ പ്രിയനേ
നിറയും മിഴിയിണ തഴുകും തുടു
വിരലായ് നീ എന്നരികെ
ഇരുളായ് മറഞ്ഞോരോര്‍മ്മകളില്‍
നിലവായ് വരുമോ നീയും

കാതിലാദ്യമായ് നീ പകര്‍ന്നോരാ
സ്നേഹഗാനമലിയെ
പൂവിതള്‍ തൊടും മഞ്ഞുതുള്ളി പോല്‍
പുല്‍കി നിന്നു തനിയെ
മൌനം മൊഴി പൂവും
മഴയില്‍ നമ്മളലിയെ
ദൂരെ മഴമുകിലായ്‌
സ്നേഹം മെല്ലെ മറയെ
പൊഴിയുകയായ്‌ പ്രണയം

പാതി ചാരുമീ ജാലകങ്ങളോ
തേടി നിന്നെ വെറുതെ
കാറ്റിലോടുമീ മണ്‍ ചിരാതിലെ
ദീപനാളമിഴി പോല്‍
ഏതോ പാഴ്ക്കനവിന്‍
തൂവല്‍ മെല്ലെ പൊഴിയെ
നീയെന്‍ നിനവുകളില്‍
നോവായ്‌ മെല്ലെ മറയെ
പൊഴിയുകയായ്‌ വിരഹം
(തരുമോ )
Movie/Album name: Bhagavathipuram
Artists