Neeyum Njaanum

2021
Lyrics
Language: Malayalam

നീയും ഞാനും ചേരുമൊരു പകലേ...പകലേ...
ചേരും മുൻപേ മായരുതേ ഇനി നീ അകലേ...
ആകാശം പോൽ നീയേ...
ഞാൻ താഴെയേതോ കടലേ...
ദൂരേ... മോഹം... മാരിവില്ലായ്‌ മാറീ...
ദാഹം... ഓരോ... നോക്കിലാകെ വിങ്ങീ...

മറുപടി ഒരു വരി...
അതിലൊരു മധുനിലാ ചിരീ...
പലപല ഞൊടികളിൽ...
തിരഞ്ഞു വാടുകയായ് ഞാൻ
നിൻ കവിളിലെ തൂമണം തേടീ ഞാൻ
എൻ ഇതളായ് വരൂ നീ അരികെ
ആകാശം പോൽ നീയേ...
ഞാൻ താഴെയേതോ കടലേ...
ദൂരേ... മോഹം... മാരിവില്ലായ്‌ മാറീ...
ദാഹം... ഓരോ... നോക്കിലാകെ വിങ്ങീ...

നീയും ഞാനും ചേരുമൊരു പകലേ...പകലേ...
ചേരും മുൻപേ മായരുതേ ഇനി നീ അകലേ...
ആകാശം പോൽ നീയേ...
ഞാൻ താഴെയേതോ കടലേ...
ദൂരേ... മോഹം... മാരിവില്ലായ്‌ മാറീ...
ദാഹം... ഓരോ... നോക്കിലാകെ വിങ്ങീ...
Movie/Album name: Sumesh Ramesh
Artists