Nenchile Kaalakkolampu
2018
നെഞ്ചില് കാളകുളമ്പ് കണ്ണില് കാരിരുൾമുള്ള് ഒടിയാ
പൊയ്മുഖം കെട്ടിനടന്ന് നേർമുഖം നമ്പണില്ലിന്നു ഒടിയാ
പിടഞ്ഞു നീറിയെരിഞ്ഞു ഒടിയാ എന്തിനു വാഴണ് മണ്ണിൽ
നെഞ്ചില് കാളകുളമ്പ് കണ്ണില് കാരിരുൾമുള്ള് ഒടിയാ
ഒടി ഒടി ഒടി ഒടിയാ ഒടി ഒടി ഒടി ഒടിയാ
ഒടി ഒടി ഒടി ഒടിയാ....ഒടി ഒടി ഒടി ഒടിയാ
കരുത്തും വിറവിറച്ച് നിഴലും പുറംതിരിഞ്ഞു
പാതിരാക്കമ്പിളി മേലെ കാട്ടുതീ ചോപ്പ്
കരഞ്ഞ് കറുത്തൊരീ മാനത്തിന് ചോട്ടില്
തനിച്ച് നോവു തിന്നു നീ
നെഞ്ചില് കാളകുളമ്പ് കണ്ണില് കാരിരുൾമുള്ള് ഒടിയാ
ചതിച്ച് വന്നിരുട്ട് പിറകെ പോയ് വെയില്
ഒടിയാ ഒടി മറന്നോ നേരെല്ലാം പതിരോ
വരണ്ട് കീറുമീ കരളിൻ പാടത്ത്
വിള്ളലിൽ ചോര കിനിഞ്ഞു
നെഞ്ചില് കാളകുളമ്പ് കണ്ണില് കാരിരുൾമുള്ള് ഒടിയാ
പൊയ്മുഖം കെട്ടിനടന്ന് നേർമുഖം നമ്പണില്ലിന്നു ഒടിയാ
പിടഞ്ഞു നീറിയെരിഞ്ഞു ഒടിയാ എന്തിനു വാഴണ് മണ്ണിൽ
നെഞ്ചില് കാളകുളമ്പ് കണ്ണില് കാരിരുൾമുള്ള് ഒടിയാഒടിയാ.....
Movie/Album name: Odiyan
Artists