Pularippon

1967
Lyrics
Language: English

Pularippon thaalavumenthi
Panineeril mungivarunna
Poonthennal penmaniyaale nilkkoo parayatte
Poonthennal penmaniyaale nilkkoo

Maanathe malarthoppil
Oonjaalaadi neevarumbol
Pulakathaal thalarunnallo
Karalaake ente karalaake

Mullappookkalil ummavaykkum kulirkaatte
Nalla kulirkaatte
Vallikkudilil keliyaadaan vannaatte
Onnu vannaatte

Thaaramban thoduthuvitta
Malarambaay nee varumbol
Romaancham kollunnallo melaake
Ente melaake

Cholamarangal thalodiyethum manikkaatte
Nalla manikkaatte
Maamalamukalil palliyurangaan vannaatte
Onnu vannaatte
Language: Malayalam

പുലരിപ്പൊന്‍താലവുമേന്തി
പനിനീരില്‍ മുങ്ങിവരുന്ന
പൂന്തെന്നല്‍ പെണ്‍മണിയാളെ നില്‍ക്കൂ പറയട്ടെ
പൂന്തെന്നല്‍ പെണ്‍മണിയാളെ നില്‍ക്കൂ

മാനത്തെ മലര്‍ത്തോപ്പില്‍
ഊഞ്ഞാലാടി നീ വരുമ്പോള്‍
പുളകത്താല്‍ തളരുന്നല്ലോ കരളാകെ
എന്റെ കരളാകെ

മുല്ലപ്പൂക്കളിലുമ്മവെയ്ക്കും കുളിര്‍കാറ്റേ
നല്ല കുളിര്‍കാറ്റേ
വള്ളിക്കുടിലില്‍ കേളിയാടാന്‍ വന്നാട്ടെ
ഒന്നു വന്നാട്ടേ
(പുലരിപ്പൊന്‍)

താരമ്പന്‍ തൊടുത്തുവിട്ട
മലരമ്പായു് നീ വരുമ്പോള്‍
രോമാഞ്ചം കൊള്ളുന്നല്ലോ മേലാകെ
എന്റെ മേലാകെ

ചോലമരങ്ങള്‍ തലോടിയെത്തും മണിക്കാറ്റെ
നല്ല മണിക്കാറ്റെ
മാമലമുകളില്‍ പള്ളിയുറങ്ങാന്‍ വന്നാട്ടെ
ഒന്നു വന്നാട്ടെ
(പുലരിപ്പൊന്‍)
Movie/Album name: Thalirukal
Artists