Ithalithalaay Poo Vidarthi

2021
Lyrics
Language: English

Ithalithalaay poo vidarthi vaasantha sree
Mazha manikal vaari vithari nava varsha sree
Thalirambili vaanilippol muzhu thinkal poo
Nira peeli nivarnnu viriyum mayilaay aaduu
Kannorathaare swapnam chaarthaan
Pakal varampilum vannu
Anudinam valaru nee orazhakaay
Ithalithalaay poo vidarthi vaasantha sree
Mazha manikal vaari vithari nava varsha sree........

Oro naalum ninnil varayukayaay
Kaanaa peeli thumpaalazhakukale
Oro raavum kori choriyukayaay
Maayaa maunam neenthum kanavukale
Aarorum kaanaathe neeyetho thaarunya thereri pokum
Maarivillukal aniviralaal koridum kavithayaay viriyum.....
Ithalithalaay poo vidarthi vaasantha sree
Mazha manikal vaari vithari nava varsha sree........

Etho moham ninne pothiyukayaay
Neelakkaayal thira than alanjoriyaal
Doore theeram minnum veyiloliyil
Omalkkaikal neettum pranayiniyaay
Moovanthi choppolum poovaake ee mannil poo vaarithookuu
Ee manohara padachalanam
Neenguvaan rithu shobha nirayaan......
Ithalithalaay poo vidarthi vaasantha sree
Mazha manikal vaari vithari nava varsha sree
Thalirambili vaanilippol muzhu thinkal poo
Nira peeli nivarnnu viriyum mayilaay aaduu
Kannorathaare swapnam chaarthaan
Pakal varampilum vannu
Anudinam valaru nee orazhakaay.............
Language: Malayalam

ഇതളിതളായ് പൂ വിടർത്തി വാസന്ത ശ്രീ
മഴമണികൾ വാരിവിതറി നവവർഷ ശ്രീ
തളിരമ്പിളി വാനിലിപ്പോൾ മുഴുതിങ്കൾ പൂ
നിറപീലി നിവർന്നു വിരിയും മയിലായ് ആടൂ
കണ്ണോരത്താരെ സ്വപ്നം ചാർത്താൻ
പകൽ വരമ്പിലും വന്നു
അനുദിനം വളരു നീ ഒരഴകായ്
ഇതളിതളായ് പൂ വിടർത്തി വാസന്ത ശ്രീ
മഴമണികൾ വാരിവിതറി നവവർഷ ശ്രീ......

ഓരോ നാളും നിന്നിൽ വരയുകയായ്
കാണാ പീലി തുമ്പാലഴകുകളെ
ഓരോ രാവും കോരി ചൊരിയുകയായ്
മായാ മൗനം നീന്തും കനവുകളെ
ആരോരും കാണാതെ നീയേതോ താരുണ്യത്തേരേറി പോകും
മാരിവില്ലുകൾ അണിവിരലാൽ കോറിടും കവിതയായ് വിരിയും...
ഇതളിതളായി പൂ വിടർത്തി വാസന്ത ശ്രീ
മഴ മണികൾ വാരിവിതറി നവവർഷ ശ്രീ...........

ഏതോ മോഹം നിന്നെ പൊതിയുകയായ്
നീലക്കായൽ തിര തൻ അലഞൊറിയാൽ
ദൂരെ തീരം മിന്നും വെയിലൊളിയിൽ
ഓമൽക്കൈകൾ നീട്ടും പ്രണയിനിയായ്
മൂവന്തിച്ചോപ്പോലും പൂവാകെ ഈ മണ്ണിൽ പൂ വാരി തൂകൂ
ഈ മനോഹര പദചലനം
നീങ്ങുവാൻ ഋതു ശോഭ നിറയാൻ......
ഇതളിതളായ് പൂ വിടർത്തി വാസന്ത ശ്രീ
മഴമണികൾ വാരിവിതറി നവവർഷ ശ്രീ
തളിരമ്പിളി വാനിലിപ്പോൾ മുഴുതിങ്കൾ പൂ
നിറപീലി നിവർന്നു വിരിയും മയിലായ് ആടൂ
കണ്ണോരത്താരെ സ്വപ്നം ചാർത്താൻ
പകൽ വരമ്പിലും വന്നു
അനുദിനം വളരു നീ ഒരഴകായ്.............
Movie/Album name: Kshanam
Artists