Panimathithan Khabaridathil

2015
Lyrics
Language: English

Panimathi than khabaridathil
Karivaavin thaazvaryil...
Mizhineer thumbikale... piriyaathe nilppathenthe
Irulil moodippoy paarake...
Panimathi than khabaridathil

Mathavum jaathikalum mathilum velikalum
Palathum kandavre athidoora thaarakle
Veruthe chirithooki nilkkukayo...
Ariyaapporulorthu neerukayo
Thozhukai kumbilukal kaanaathe
Akale thampuraan urangukayo
Panimathi than khabaridathil

Alivin kanikakale
Karalil karutheedukil...
Ulakil swarlokam paniyaamennorkkukilum
Narakam theerkkunnu narahridayam..
Veruthe theerunno priyajanmam...
Pidayum khalbukalil kaniyaathe
Thozhuthu prarthanayil muzhukukayo...

Panimathi than khabaridathil
Karivaavin thaazvaryil...
Mizhineer thumbikale... piriyaathe nilppathenthe
Irulil moodippoy paarake...
Panimathi than khabaridathil
Language: Malayalam

പനിമതിതൻ ഖബറിടത്തിൽ
കരിവാവിൻ താഴ്‌വരയിൽ..
മിഴിനീർ തുമ്പികളേ.. പിരിയാതെ നിൽപ്പതെന്തേ
ഇരുളിൽ മൂടിപ്പോയ് പാരാകേ..
പനിമതിതൻ ഖബറിടത്തിൽ

മതവും ജാതികളും മതിലും വേലികളും
പലതും കണ്ടവരെ അതിദൂര താരകളേ
വെറുതെ ചിരിതൂകി നിൽക്കുകയോ..
അറിയാപ്പൊരുളോർത്തു നീറുകയോ
തൊഴുകൈ കുമ്പിളുകൾ കാണാതെ
അകലേ തമ്പുരാൻ ഉറങ്ങുകയോ
പനിമതിതൻ ഖബറിടത്തിൽ

അലിവിൻ കണികകളേ..
കരളിൽ കരുതീടുകിൽ..
ഉലകിൽ സ്വര്‍ലോകം പണിയാമെന്നോർക്കുകിലും
നരകം തീർക്കുന്നു നരഹൃദയം..
വെറുതെ തീരുന്നോ പ്രിയജന്മം..
പിടയും ഖൽബുകളിൽ കനിയാതെ
തൊഴുത് പ്രാർഥനയിൽ മുഴുകുകയോ

പനിമതിതൻ ഖബറിടത്തിൽ
കരിവാവിൻ താഴ്‌വരയിൽ..
മിഴിനീർ തുമ്പികളേ.. പിരിയാതെ നിൽപ്പതെന്തേ
ഇരുളിൽ മൂടിപ്പോയ് പാരാകേ..
പനിമതിതൻ ഖബറിടത്തിൽ
Movie/Album name: Alif
Artists