Kandille Kandille

2019
Lyrics
Language: Malayalam

കണ്ടില്ലേ കണ്ടില്ലേ കള്ളക്കുറുക്കന്‍ കാശിക്കുപോണ കരിങ്കുറുക്കന്‍
കാശിയും വാശിയും വേണ്ടെന്നു വച്ചേ കാശായമൂരിവച്ചേ
ഞാനുമറിഞ്ഞേ നീയുമറിഞ്ഞേ കണ്ടോരും കേട്ടോരും പാടി നടന്നേ
കണ്ണുമടച്ചേ പാലുകുടിക്കണ കള്ളക്കുറുമ്പനല്ലേ
ഇന്നെന്റെ കള്ളക്കുറുക്കനു കല്ല്യാണമേളം
ശിങ്കാരി നീലകുറുമ്പിക്ക് കല്ല്യാണനാണം
ഇന്നെന്റെ കള്ളക്കുറുക്കനു കല്ല്യാണമേളം
ശിങ്കാരി നീലകുറുമ്പിക്ക് കല്ല്യാണനാണം

കാട്ടിലെ മാനും ഞാനും കാടുമറിഞ്ഞില്ലാ
തോട്ടിലെ മീനും നീയും തോടുമറിഞ്ഞില്ലാ
ചക്കരപ്പാടം തേടി പോയ കുറുക്കച്ചന്‍
അക്കരെ നിന്നൊരുമാനിനെ കണ്ടേ മോഹിച്ചേ
മലരമ്പട് കൊമ്പെട് കൊട്ടും കുരവയുമുണ്ടേ
തകതപ്പുതുടിതാളം അമ്പതു കൊമ്പനുമുണ്ടേ
ഇനി കല്ല്യാണം കൂടാന്‍ വാ പൂങ്കാറ്റേ പൂന്തേന്‍ കാറ്റേ

ചുന്ദരി കണ്ണേ പൊന്നേ കണ്ണഴകുള്ളവളേ
കള്ളകാര്‍വര്‍ണ്ണന്‍ കണ്ണന്‍ ചാരത്തു വന്നോടീ
കിന്നാരം പാടും തത്തേ വായാടി തത്തേ
പൂമരകൊമ്പില്‍ മോഹം പൂത്തതറിഞ്ഞില്ലേ
കഥചൊല്ലിപറഞ്ഞുചിരിച്ചരികത്തവന്‍ നിന്നേ
കവിളമ്പിളിമൊട്ടുവിരിഞ്ഞൊരു ചുണ്ടിണ കണ്ടേ
ഇനി കല്ല്യാണം കൂടാന്‍ വാ പൂങ്കാറ്റേ പൂന്തേന്‍ കാറ്റേ

കണ്ടില്ലേ കണ്ടില്ലേ കള്ളക്കുറുക്കന്‍ കാശിക്കുപോണ കരിങ്കുറുക്കന്‍
കാശിയും വാശിയും വേണ്ടെന്നു വച്ചേ കാശായമൂരിവച്ചേ
ഞാനുമറിഞ്ഞേ നീയുമറിഞ്ഞേ കണ്ടോരും കേട്ടോരും പാടി നടന്നേ
കണ്ണുമടച്ചേ പാലുകുടിക്കണ കള്ളക്കുറുമ്പനല്ലേ
ഇന്നെന്റെ കള്ളക്കുറുക്കനു കല്ല്യാണമേളം
ശിങ്കാരി നീലകുറുമ്പിക്ക് കല്ല്യാണനാണം
ഇന്നെന്റെ കള്ളക്കുറുക്കനു കല്ല്യാണമേളം
ശിങ്കാരി നീലകുറുമ്പിക്ക് കല്ല്യാണനാണം

ഇന്നെന്റെ കള്ളക്കുറുക്കനു കല്ല്യാണമേളം
ശിങ്കാരി നീലകുറുമ്പിക്ക് കല്ല്യാണനാണം
ഇന്നെന്റെ കള്ളക്കുറുക്കനു കല്ല്യാണമേളം
ശിങ്കാരി നീലകുറുമ്പിക്ക് കല്ല്യാണനാണം
Movie/Album name: Madhuraraja
Artists