മഞ്ഞപ്പട്ട് ഞൊറിഞ്ഞൂ വാനം നീലവാനം കാണാൻ കണ്ണുകൾ കോടി വേണം വാനമുടുക്കും പുലരിക്കസവിൻ ഞൊറികൾ പൂഞൊറികൾ (മഞ്ഞ...)
സിന്ദൂരപ്പൊടി വിതറി മേലേ ചന്ദനകളഭം തൂവി പലവർണ്ണങ്ങൾ പല ദ്രവ്യങ്ങൾ അഭിഷേകങ്ങൾ തുടർന്നു കതിരവനെഴുതിയ കവിത ഉറഞ്ഞു കൂടിയതാണോ ഏഴു സ്വരങ്ങൾ കണ്ടു കിനാവുകൾ ഏഴു നിറങ്ങളായോ രാഗം ചൂടിയുണർന്നു ഭൂമി ധന്യ ഭൂമി കേൾക്കാൻ കാതുകൾ കോടി വേണം കുരുവികൾ പാടും സരിഗമ തന്നുടെ സാരം രാഗ സാരം (മഞ്ഞ...)
സ്വർണ്ണപ്പൂവെയൊലുരുകി അരുവി വർണ്ണം പാടിച്ചിതറി പുൽക്കൊടിപോലും മഞ്ഞിൻ കണമാം മുത്തു കിരീടം ചാർത്തി പുണ്യ ദിവാകര ഹൃദയം പൂത്തു വിടർന്നോരു നേരം വസുന്ധരേ നീ ചാർത്തിയ പുളകം സുഗന്ധമലരുകളായി (മഞ്ഞ..) .