ഇത്തിരിപ്പൂവിനു തുള്ളാട്ടം ചിത്തിരക്കാറ്റിനു തെയ്യാട്ടം ചേലൊത്ത മാരന്റെ ചാരത്തു നിൽക്കുമ്പോൾ എന്നുള്ളിൽ മോഹത്തിൻ തേരോട്ടം ഉം ഉം ഉം (ഇത്തിരിപ്പൂവിനു...)
നെറ്റത്ത് സിന്ദൂരപ്പൊട്ടു കുത്തീ മൂവന്തിപ്പെണ്ണേ നെറ്റത്ത് സിന്ദൂരപ്പൊട്ടു കുത്തീ മൂവന്തിപ്പെണ്ണാരേ കാത്തു നില്പൂ പഞ്ചമിചന്ദ്രനെന്നരികിലല്ലേ ഇന്നത്തെ പൗർണ്ണമിയെനിക്കല്ലേ (ഇത്തിരിപ്പൂവിനു...)
മഞ്ഞണിപ്പൊയ്കയിൽ നീരാടി തേൻ മുല്ല പെണ്ണേ മഞ്ഞണിപ്പൊയ്കയിൽ നീരാടി തേൻ മുല്ല പെണ്ണാരേ കാത്തു നില്പൂ വാസന്തദേവനിന്നെന്നരികിലല്ലേ ഇന്നത്തെ സൗരഭമെനിക്കല്ലേ (ഇത്തിരിപ്പൂവിനു...)