SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Mannil pennaay piranna thettinu Maapputharoo maappu tharoo Eeshwaranundenkil eeshwaran koodeyum Innu njangale kaivedinju Niranja nirvikaaraandhakaarangalil Nishabda mohangalalinju Njangal than nishabda mohangalalinju [mannil] Kavikalkku vasanthangalaayirunnu njangal Kaamukarkku devathakalaayirunnu Maaril padarthi madiyil kidathi Mukhasthuthi kondavar mayakki [mannil] Vishannappol njangal unrannappol Vilpana vasthukkalaayi theruvile Vilpana vasthukkalaayi Poymukham vechukondee vazhithaarayil Ningal njangale kallerinju Manushya puthrane thedivannethiya Magdalana mariyangal njangal innathe Magdalana mariyangal njangal [mannil] മണ്ണിൽ പെണ്ണായ് പിറന്ന തെറ്റിനു മാപ്പു തരൂ, മാപ്പു തരൂ! (മണ്ണിൽ) ഈശ്വരനുണ്ടെങ്കിൽ ഈശ്വരൻ കൂടിയും ഇന്നു ഞങ്ങളെ കൈവെടിഞ്ഞൂ! നിറഞ്ഞ നിർവ്വികാരാന്ധകാരങ്ങളിൽ നിശ്ശബ്ദമോഹങ്ങളലിഞ്ഞു ഞങ്ങൾ തൻ- നിശ്ശബ്ദമോഹങ്ങളലിഞ്ഞു ! കവികൾക്കു വസന്തങ്ങളായിരുന്നു ഞങ്ങൾ കാമുകർക്കു ദേവതകളായിരുന്നു മാറിൽ പടർത്തി, മടിയിൽ കിടത്തി മുഖസ്തുതികൊണ്ടവർ മയക്കി! (മണ്ണിൽ) വിശന്നപ്പോൾ, ഞങ്ങളുണർന്നപ്പോൾ വിൽപനവസ്തുക്കളായ് , തെരുവിലെ വിൽപന വസ്തുക്കളായ്! പൊയ്മുഖം വച്ചുകൊണ്ടീവഴിത്താരയിൽ നിങ്ങൾ ഞങ്ങളെ കല്ലെറിഞ്ഞു മനുഷ്യപുത്രനെത്തേടി വന്നെത്തിയ മഗ്ദലന മറിയങ്ങൾ ഞങ്ങൾ , ഇന്നത്തെ മഗ്ദലനമറിയങ്ങൾ ഞങ്ങൾ! (മണ്ണിൽ)
Movie/Album name: Thaara
Artists