പൊന്നമ്പലമേട്ടില്‍ പുത്തിലഞ്ഞിക്കാട്ടില്‍ പൂനുള്ളാന്‍ വന്ന തമ്പുരാട്ടീ പൊന്നോലക്കുടക്കീഴിലൊന്നിച്ചു നിന്നിട്ടു പുതിയൊരു രോമാഞ്ചം മേലാകെ പുതിയൊരു രോമാഞ്ചം
ചന്ദനപ്പൊടിയിട്ടു മിനുക്കിയ കവിളത്തു സിന്ദൂരമറുകുള്ള തമ്പുരാട്ടീ താമരപൂത്തൊരീ പൊയ്കതന്‍ തീരത്ത് താമസിക്കാനൊരു മോഹം ഒന്നിച്ചു താമസിക്കാനൊരു മോഹം
അല്ലിമുല്ലപ്പൂമരങ്ങള്‍ അരമണിയണിയുമ്പോള്‍ അമ്പലക്കുന്നില്‍ വെച്ചു കല്യാണം താഴമ്പൂപോലെ നീ നാണിച്ചു നില്‍ക്കുമ്പോള്‍ താലികെട്ടാനൊരു മോഹം കഴുത്തില്‍ താലികെട്ടാനൊരു മോഹം