രണ്ടു കണ്ണും കണ്ണും തമ്മിൽ പറയുന്നതെല്ലാം.... ഇതളാർന്നുവോ...ഈണങ്ങളായ്... രണ്ടു നെഞ്ചം നെഞ്ചം തമ്മിൽ അറിയുന്നതെല്ലാം..... ചിറകാർന്നുവോ....മോഹങ്ങളായ്.... ഒരു വാതിലിൻ...ഇരു പാളികൾ... ചേരുന്നപോൽ ഒന്നാകുവാൻ ആഹാ... രണ്ടു കണ്ണും കണ്ണും തമ്മിൽ പറയുന്നതെല്ലാം.... ഇതളാർന്നുവോ...ഈണങ്ങളായ്...
വെയിലു മേയുന്ന വഴിയിലൂടെ ഇരു- തോളുരുമ്മിയൊന്നണയാൻ.... പ്രിയരിവർക്കുള്ള കൊതിയറിഞ്ഞു- പൂന്തണലൊരുക്കുന്നതാരോ..... കടലിലാഴുന്ന പ്രണയസൂര്യന്റെ ഒരു തരിപ്പൊന്നു ചൂടാൻ... കരയിൽ നിൽക്കുന്ന ഇവരിലേയ്ക്കു പൊൻ മണികൾ കുടയുന്നതാരോ.... ആദ്യമായ് തമ്മിലറിയവേ... മൗനവും പോയി മറയവേ.... അതിലോലമായ് തഴുകുന്നുവോ... നറുതെന്നലും പൊൻതൂവലാൽ അഹാ അഹാ ആഹാ ഹാ ഹ..... രണ്ടു കണ്ണും കണ്ണും തമ്മിൽ പറയുന്നതെല്ലാം.... ഇതളാർന്നുവോ...ഈണങ്ങളായ്...
കുയിലു മൂളവേ...മറുമൊഴി കുഞ്ഞു- കുഴലിലൂതുന്നതാരോ.... കുളിരു പെയ്യുന്ന പുലരിയിൽ..മഞ്ഞു- മഴയിൽ നനയുന്നതാരോ... പ്രണയനൂലിന്റെ ഇഴകൾ കൊണ്ടിവരെ ഒന്നു ചേർക്കുന്നതാരോ... പവിഴമുതിരുന്ന പുതിയ പല്ലവികൾ എഴുതിവെയ്ക്കുന്നതാരോ... വേണുവിൽ....ശ്വാസമലിയവേ... നാണമോ...മെല്ലെ ഉണരവേ... ഒരു കൂട്ടിലായ് ചായുന്നുവോ... മാൻപേടകൾ...അനുരാഗികൾ... ലലാ ലലാ ലാ ലാ ലാ ല... (രണ്ടു കണ്ണും കണ്ണും....)