Kilikkonchal thaalamaay... Kilippaattin eenamaay Maunangal vaachaalamaay... Kothichille mookamaay Thanichennum mohame... Naamonnaay chernneeduvaan.... Thanichalla naamennum inapraavukal Namukkalle thenmaavin manichillakal So tell me again...my sunshine in vain Namukkonnaay pakutheedaam Madhurimayude kalavarakal.... (manjupolevannennil....)
Virinjeedum poovile piranneedum thenine Veenjennapol neettumo.... Mazhavillin varnnamaay sindoora shobhayaay En sneham nee vaangumo.... Ven chaamaram veeshum poonthennalo... Neelolppalam pookkum nin meniyo... So tell me again...my sunshine in vain Namukkonnaay urumeedaam Madhurimayude kalavarakal.... (manjupolevannennil....)
Language: Malayalam
മഞ്ഞുപോലെവന്നെന്നില് പെയ്തിറങ്ങി നീ മെല്ലെ ഉള്ളിലിമ്പമായ് തേന്തുള്ളികള്... ഏഴുവർണ്ണമായ് നിന്നില്‍ ഞാനലിഞ്ഞൊരീ നേരം നാണിച്ചു മുകിൽ മാലകൾ.... (മഞ്ഞുപോലെവന്നെന്നില്....) ഡാഫോഡിൽസ് പൂക്കും എന്‍ നെഞ്ചില്‍ കൊഞ്ചി നിന് പാദസരം..... പാടാത്ത പാട്ടായ നിന്നെ പാടുന്നതാണെന് ഹരം....ഹോ... (മഞ്ഞുപോലെവന്നെന്നില്....)
കിളിക്കൊഞ്ചൽ താളമായ്... കിളിപ്പാട്ടിന് ഈണമായ് മൌനങ്ങള്‍ വാചാലമായ്... കൊതിച്ചില്ലേ മൂകമായ് തനിച്ചെന്നും മോഹമേ... നാമൊന്നായ് ചേര്‍ന്നീടുവാന്‍.... തനിച്ചല്ല നാമെന്നും ഇണപ്രാവുകള്‍ നമുക്കല്ലേ തേന്മാവിന് മണിച്ചില്ലകള്‍ സൊ റ്റെൽ മി എഗൈൻ... മൈ സൺ ഷൈൻ ഇൻ വെയ്ൻ നമുക്കൊന്നായ് പകുത്തീടാം മധുരിമയുടെ കലവറകള്‍.... (മഞ്ഞുപോലെവന്നെന്നില്....)
വിരിഞ്ഞീടും പൂവിലെ പിറന്നീടും തേനിനെ വീഞ്ഞെന്നപോൽ നീട്ടുമോ.... മഴവില്ലിന് വർണ്ണമായ് സിന്ദൂര ശോഭയായ് എന്‍ സ്നേഹം നീ വാങ്ങുമോ.... വെഞ്ചാമരം വീശും പൂന്തെന്നലോ... നീലോല്പലം പൂക്കും നിന് മേനിയോ... സൊ റ്റെൽ മി എഗൈൻ... മൈ സൺ ഷൈൻ ഇൻ വെയ്ൻ നമുക്കൊന്നായ് ഉരുമ്മീടാം മധുരിമയുടെ കലവറകള്‍.... (മഞ്ഞുപോലെവന്നെന്നില്....)