വെണ്‍ പനിനീര്‍ക്കണങ്ങള്‍ മൂടും പൊന്‍മലരേകുന്നു ഞാന്‍ ദേവി നിന്‍ മൃദു കാര്‍വേണിയില്‍ ചൂടാനായ് വെണ്‍ പനിനീര്‍ക്കണങ്ങള്‍ മൂടും പൊന്‍മലരേകുന്നു ഞാന്‍ ദേവി
മിഴിനീരിലെന്‍ മാനസം തന്നെയാണീ പനിനീരിളം സൂനമെന്നറിഞ്ഞാലും (മിഴിനീരില്‍ ) നിറയെ മധുകണം വഴിയുമീ മലര്‍ വാങ്ങീടുമോ ആ... ദേവി ആ... നിറയെ മധുകണം വഴിയുമീമലര്‍ വാങ്ങീടുമോ സഖി ഒരിക്കല്‍ നീ ചൂടുമോ കാർകൂന്തല്‍ച്ചുരുളില്‍ നീ ചൂടുമോ ദേവി ശ്രീദേവി ചൊല്ലൂ നീ