Praanaveena Meetti

1995
Lyrics
Language: Malayalam

പ്രാണവീണ മീട്ടി വന്ന സ്നേഹഗായികേ
ലോകമാകെയിരുളിലാഴ്ത്തി എങ്ങു പോയി നീ
കണ്ണുനീര്‍ തുളുമ്പുമെന്‍ ആത്മശോകവാടിയില്‍
നിറഞ്ഞു നില്‍ക്കുമെന്നുമാ മുഖം മുഖം
(പ്രാണവീണ )

വിധിയുടെ കൈകളില്‍ ബലിമൃഗമായവളേ
സ്ത്രീധനവേദിയില്‍ കുരുതിയണിഞ്ഞവളേ
നിറമിഴിപ്പൂവിതളാല്‍ എങ്ങോ കൊഴിഞ്ഞവളേ
ഇനി നിന്‍ ജന്മരഥം ഇതു വഴിയേ വരുമോ
നാലകങ്ങള്‍ നീളെ നിന്റെ സ്നേഹം പൂവിടുമോ
(പ്രാണവീണ )

പാവനമാത്മബന്ധം ബന്ധനമായി മുറുകിയല്ലോ
മനസ്സിലെ ആഗ്രഹങ്ങള്‍ നോവുകളായി പടിയിറങ്ങി
പാവം സ്ത്രീഹൃദയം തേങ്ങുന്ന മുരളികയായി
പാല്‍മണിവാക്കുകളോ ഇരുളില്‍ ചിറകടിയായി
ഇടറിയ ഗാനം‌‌‌‌‌‌‌ തേങ്ങിത്തേങ്ങി മാഞ്ഞു പോയി
(പ്രാണവീണ )
Movie/Album name: Kidilolkkidilam
Artists