ജീവിതത്തിലെ നാടകമോ നാടകത്തിലെ ജീവിതമോ ഏതോ സത്യം എല്ലാം വ്യര്‍ത്ഥം.. ഏതോ സത്യം എല്ലാം വ്യര്‍ത്ഥം എന്തിനാണീ മൂടുപടം.. മൂടുപടം.. മൂടുപടം... ജീവിതത്തിലെ നാടകമോ...
വിധിയാണിവിടെ കളിയാശാന്‍ നടനാം നീയൊരു കരു മാത്രം കളി നടക്കുമ്പോള്‍ കല്പന പോലെ കരയണം ചിരിക്കണം അനുമാത്രം.. കരയണം.. ചിരിക്കണം.. അനുമാത്രം...
ജീവിതത്തിലെ നാടകമോ...
അഭിനയമധ്യത്തില്‍ വിളക്കുകളെല്ലാം അണഞ്ഞു വേദിയിലിരുള്‍ മാത്രം അടുത്ത രംഗമേതെന്നാരറിഞ്ഞൂ അവസാനരംഗമെന്തെന്നാരറിഞ്ഞു ഓ.. ആരറിഞ്ഞു.. ആരറിഞ്ഞു.. ആരരിഞ്ഞു...