വടക്കുംനാഥനിൽ പൂരം ഇലഞ്ഞിത്തറയിൽ മേളം ഒടുക്കം പൊട്ടണൊരമിട്ടും കണ്ടിട്ട് ആഹാ എന്തൊരു ചന്തം (വടക്കുംനാഥനിൽ ...) തൃശ്ശിവപ്പേരൂരിൻ പൂരം പൂരം ശക്തന്റെ നാടിനു പൂരം പൂരം (2) ആ പൂരം പൊരിയുമ്പോ നെഞ്ചകമിന്ന് പൂതി പെരുകണ നേരം .. (വടക്കുംനാഥനിൽ ...)
പഞ്ചവാദ്യം നെഞ്ചി കിടന്നിട്ട് വമ്പു പറയണ് കൊമ്പൊന്ന് ഊതണ് പാണ്ടിമേളം പടികയറുമ്പോൾ കമ്പം കയറണ കാണികള് മേളത്തിൽ മുങ്ങി നിവരണ വെഞ്ചാമരം പിന്നെ ആലവട്ടം ഇലത്താളം കൂടെ ചിലക്കണ് ചാഞ്ചാട്ടം ചായണ് ആനകള് ഒരു ഭാഗം മുത്തുക്കുട മറുഭാഗം പട്ടുക്കുട ഒരു ഭാഗം പച്ചക്കുട മറുഭാഗം ചോപ്പുക്കുട വെള്ളിക്കുട പുള്ളിക്കുട നീലക്കുട മഞ്ഞക്കുട നിലനിലയായി വിരിയണ സ്വർണ്ണക്കുട നെറ്റിപ്പട്ടം നെറ്റിയിൽ കെട്ടി കരിവീരൻ ഗമയിതിൽ തലയാട്ടി നിൽക്കണ് (വടക്കുംനാഥനിൽ ...)
ഒത്തുകൂടും മാളോരെക്കാണുമ്പോ കടലിളകന്നോ കരയിളകന്നോ തേക്കിൻകാട് കുളിരണിയുവാൻ വടക്കുംനാഥനെ ദേവിമാര് ആർപുവിളി പീപ്പിവിളി പിന്നെ പാപ്പാന്മാരുടെ ചൊല്ലുവിളി ആലില താഴത്തുവീഴാതെ പാറിക്കളിക്കണ നേരത്ത് മാനത്ത് പൊട്ടിവിരിയണ മാനത്ത് പൊട്ടിവിരിയണൊരമിട്ടും കണ്ടിട്ട് കാതൊന്നു പൊത്തണ് തിരുവമ്പാടീം പാറമേക്കാവും ഉപചാരം ചൊല്ലിപ്പിരിയണ് ചിലനേരം കണ്ണ് നിറയണ് പരിവാരം കൂടെയിറങ്ങണ് അടുത്തയാണ്ടിലായ് പൂരം പിറക്കുമ്പോ ഒന്നിച്ചു കൂടാന്ന് ചൊല്ലണിന്ന് പൂരം കഴിഞ്ഞിട്ടും പിന്നെയും (വടക്കുംനാഥനിൽ ...)
Movie/Album name: Savaari
Movie Summary: Savaari is a 2018 Malayalam romantic drama about a young man who falls in love with a woman from a traditional family and must navigate cultural and familial obstacles to win her hand.
Song Credits:
- Song: Vadakkunnaathanil Pooram
- Year: 2018
- Movie: Savaari
- Lyrics: Not available
- Music: Not available
- Singer(s): Not available
Musical Style: Traditional Malayalam folk-style devotional/pooram-themed song with festive percussion-driven arrangements.