Ee Ulakin Raappakalil Njaan
2023
ഈ ഉലകിന്‍ രാപ്പകലില്‍ ഞാന്‍ തേടുമീ
എന്നുയിരിന്‍ നേര്‍പ്പകുതി നീയോമലേ..
ഈ ഉലകിന്‍ രാപ്പകലില്‍ ഞാന്‍ തേടുമീ
എന്നുയിരിന്‍ നേര്‍പ്പകുതി നീയോമലേ..
എന്‍ നിനവിന്‍ ഉള്‍ക്കടലില്‍ നീയെന്തിന്
തേന്‍ തിരതന്‍ നീര്‍ച്ചുഴികള്‍ തീര്‍ക്കുന്നിതാ
നെഞ്ചോരം ചെന്തീയോ തീപ്രണയമാളവേ
മണ്ണാകെ വിണ്ണാകെ പൂവനികളായതോ
ഒരുവട്ടം നീ കേട്ടോ എന്‍ ഹൃദയമര്‍മ്മരം
പൂവിട്ടോ ലാവെട്ടം ആ മിഴിയിലാകയും
ഈ ഉലകിന്‍ രാപ്പകലില്‍ ഞാന്‍ തേടുമീ
എന്നുയിരിന്‍ നേര്‍പ്പകുതി നീയോമലേ..
കാറ്റെറിഞ്ഞുപോയ മഞ്ഞുമാരിയില്‍
മെയ് നനഞ്ഞിരുന്ന നേരം
ആഴമേറിയേറി ആഴിയാകയോ
ആര്‍ദ്രമൗനമാര്‍ന്ന മോഹം
മരുനിലമാകുമീവാഴ് വിന്‍ തീരാനോവിന്‍
മുറിവും താനേ മായാന്‍ ഇതുവഴി പോരും നിന്നെ
കാതങ്ങള്‍ കാലങ്ങള്‍
ഓരോന്നായ് താണ്ടും ഈ ജന്മം
ഓ... കാത്തുവെച്ചോളാം മനസ്സില്‍ ചേര്‍ത്തു വെച്ചോളാം
ഈ ഉലകിന്‍ രാപ്പകലില്‍ ഞാന്‍ തേടുമീ
എന്നുയിരിന്‍ നേര്‍പ്പകുതി നീയോമലേ..
എന്‍ നിനവിന്‍ ഉള്‍ക്കടലില്‍ നീയെന്തിന്
തേന്‍ തിരതന്‍ നീര്‍ച്ചുഴികള്‍ തീര്‍ക്കുന്നിതാ
നെഞ്ചോരം ചെന്തീയോ തീപ്രണയമാളവേ
മണ്ണാകെ വിണ്ണാകെ പൂവനികളായതോ
Movie/Album name: King of Kotha
Artists