Pularithan hridayamaam jalashankhilmuzhangunna
Varamanthradhwaniyumaay mizhithurannunarunna yaamam
Pakalveyilpparavakal chirakadichuyarunna yaamam
Nanmanirayum graamakadhakal paadiyunaraan paarivannu
Nilaavilulaavum kinavin painkiliye
Paadaappaattukal paadivaa neenthaappuzhakal neenthivaa
Thinayum thengilaneerum kadaliyum virunnunduvaa
Vaanileriyum sooryashilayum meghathakidum maarivillum
Kinaavum kanneerumurukki naam menayum
Kaalam nalkum yaathrayil kaanaakkaazhchakal kaanuvaan
Manassin panchalohathil mayakkunna maayakkannaadi
ഓം...
പുലരിതന്‍ ഹൃദയമാം ജലശംഖില്‍ മുഴങ്ങുന്ന
വരമന്ത്രധ്വനിയുമായ് മിഴി തുറന്നുണരുന്ന യാമം
പകല്‍വെയില്‍പ്പറവകള്‍ ചിറകടിച്ചുയരുന്ന യാമം
(പുലരി...)
നന്മനിറയും ഗ്രാമകഥകള്‍ പാടിയുണരാന്‍ പാറിവന്നു
നിലാവിലുലാവും കിനാവിന്‍ പൈങ്കിളിയേ...
പാടാപ്പാട്ടുകള്‍ പാടി വാ... നീന്താപ്പുഴകള്‍ നീന്തി വാ...
തിനയും തെങ്ങിളനീരും കദളിയും വിരുന്നുണ്ടുവാ...
(പുലരി...)
വാനിലെരിയും സൂര്യശിലയും മേഘത്തകിടും മാരിവില്ലും
കിനാവും കണ്ണീരുമുരുക്കി നാം മെനയും...
കാലം നല്‍കും യാത്രയില്‍ കാണാക്കാഴ്ചകള്‍ കാണുവാന്‍...
മനസ്സിന്‍ പഞ്ചലോഹത്തില്‍ മയക്കുന്ന മായക്കണ്ണാടി...
(പുലരി...)
Movie/Album name: Panchaloham
Artists