Karayunno puzha chirikkunno
Kanneerumolippichu kaivazhikal piriyumbol
Karayunno puzha chirikkunno
Orumichu chernnulla karalukal verppedumbol
Murukunno bandham azhiyunno
Murukunno bandham azhiyunno (karayunno)
Kadhanathaal thengunna hrudhayavumaayi
Karakalil thala thallum oalangale
Theerathinariyilla maanathinariyilla
Theeraatha ningalude vedhanakal
Theeraatha ningalude vedhanakal (karayunno)
Marakkuvaan parayaan entheluppam
Mannil pirakkaathirikkalaanathileluppam
Maravi than maaridathil mayangaan kidannaalum
Ormakal oadiyethi unartheedunnu (karayunno)
കരയുന്നോ പുഴ ചിരിക്കുന്നോ
കണ്ണീരുമൊലിപ്പിച്ചു കൈവഴികൾ പിരിയുമ്പോൾ
കരയുന്നോ പുഴ ചിരിക്കുന്നോ
ഒരുമിച്ചു ചേർന്നുള്ള കരളുകൾ വേർപെടുമ്പോൾ
മുറുകുന്നോ ബന്ധം അഴിയുന്നോ
മുറുകുന്നോ ബന്ധം അഴിയുന്നോ (കരയുന്നോ..)
കദനത്താൽ തേങ്ങുന്ന ഹൃദയവുമായി
കരകളിൽ തലതല്ലും ഓളങ്ങളേ..
തീരത്തിനറിയില്ല മാനത്തിനറിയില്ല
തീരാത്ത നിങ്ങളുടെ വേദനകൾ
തീരാത്ത നിങ്ങളുടെ വേദനകൾ (കരയുന്നോ..)
മറക്കുവാൻ പറയാനെന്തെളുപ്പം
മണ്ണിൽ പിറക്കാതിരിക്കലാണതിലെളുപ്പം
മറവിതൻ മാറിടത്തിൽ മയങ്ങാൻ കിടന്നാലും
ഓർമ്മകൾ ഓടിയെത്തി ഉണർത്തീടുന്നു. (കരയുന്നോ..)
Movie/Album name: Murappennu
Artists