Sulthano

1982
Lyrics
Language: Malayalam

(സ്ത്രീ) സുല്‍ത്താനോ ആലംബ ചേലൊത്ത പൂമണിമാരന്‍
ഖല്‍ബിന്‍ തിരുദൗസ്സിന്‍ വല്‍സീറോ (2)
(പു) തന്തീനോ തനതീനോ (2)
ജാസ്മീനോ നക്ഷത്രക്കണ്ണുള്ള നാണത്തിന്‍ പൂവേ
നീ മുഹബത്തിന്‍ ദീനാരോ (2)
(സ്ത്രീ) താനാ തനതിന തേനോ (2)
ആലംബ ചേലൊത്ത പൂമണിമാരന്‍
ഖല്‍ബിന്‍ തിരുദൗസ്സിന്‍ വല്‍സീറോ (2)

(പു) തേനൂറും പൂമുല്ലച്ചിരിയാലേ
ജന്നത്തില്‍ വിരിയും പൊന്‍പൂ പോലെ
(തേനൂറും)
നിലാവൂറും നിശാലഹരിയിലെന്നെ
തഴുകി മയങ്ങാന്‍ ഒഴുകി വരൂ നീ

(സ്ത്രീ) സുല്‍ത്താനോ ആലംബ ചേലൊത്ത പൂമണിമാരന്‍
ഖല്‍ബിന്‍ തിരുദൗസ്സിന്‍ വല്‍സീറോ

(സ്ത്രീ) മാണിക്യം കോതും നിന്മാളികയില്‍
മാന്‍കന്നിപൂന്തട്ടിന്‍ മഞ്ചമതില്‍
ഒരു ചെറുകുളിരലയായി പാറിവരാനെന്നെന്നും
കരളിനു ദാഹം ഖല്‍ബിനു മോഹം

(പു) ജാസ്മീനോ നക്ഷത്രക്കണ്ണുള്ള നാണത്തിന്‍ പൂവേ
നീ മുഹബത്തിന്‍ ദീനാരോ (2)
തന്തീനോ തനതീനോ
(സ്ത്രീ) താനാ തനതിന തേനോ (2)
(പു) ലാ...
(സ്ത്രീ) അ...
(പു) ഓ...
(സ്ത്രീ) ഉ...
Movie/Album name: Ahimsa
Artists