Manasse Onnadangoo

2004
Lyrics
Language: Malayalam

മനസ്സേ ഒന്നടങ്ങൂ ഞാൻ എല്ലാം എല്ലാം മറന്നോട്ടെ
ഞാൻ എന്നെ തന്നെ മറന്നോട്ടെ (മനസ്സേ )
സ്നേഹച്ചെപ്പിനുള്ളിൽ ഞാൻ കാത്തു വച്ച സ്വപ്നം
വിണ്ണിലുള്ള ദൈവം നക്ഷത്രമാക്കി മാറ്റി
അകലെ ?.ആ ?.മുഖം (മനസ്സേ )

കഥ പറഞ്ഞു കൊഞ്ചി കൊഞ്ചി ഇനി
നെഞ്ചോടു ചേർക്കാൻ ഒരാളില്ല
പൂമടിയിൽ കണ്ണുറങ്ങാൻ
ഒന്ന് താലോലം പാടാൻ ഒരാളില്ല
മഴ നനയും സന്ധ്യേ
ഇനി മിഴി തുടക്കാൻ ആരുണ്ട്
വേദനകൾ ഒന്ന് മറക്കാൻ
ഒന്ന് ചേർന്ന് നിൽക്കാൻ ആരുണ്ട്
ഞാൻ ഏകനായി ഏകനായി
എങ്ങോ മാഞ്ഞു മധുരം (മനസ്സേ )

കണ്ണനുണ്ണിയായ് വേഷമിട്ടു
ഇനി തൂവെണ്ണ നൽകാൻ ഒരാളില്ല
ആശാ കിളിയായ് പാറി വന്നു
നല്ല പൊന്നുമ്മ നൽകാൻ ഒരാളില്ല
വിട പറയും കാറ്റേ ഈ കനലണക്കാൻ ആരുണ്ട്
വഴിയറിയാ കനവെ നിന്റെ വഴി തെളിക്കാൻ ആരുണ്ട്
ഇനി ആരുമില്ല ആരുമില്ല
എങ്ങോ പോയെൻ അഭയം (മനസ്സേ
Movie/Album name: Udayam
Artists