രാത്രി മുഴുവൻ മഴയായിരുന്നു പ്രിയകാമുകിയെ ഓർത്തു ഞാനിരുന്നു (2) വാനത്തിൻ കൈവിരൽ മഴയായ് ഭൂമിയിൽ തൊട്ടുചേർന്നലിഞ്ഞുപോയ് സുഖമായിരുന്നു (രാത്രി മുഴുവൻ...)
ഓർമ്മകൾ പൂക്കുമീ ശാദ്വല ഭൂമിയിൽ മനസ്സും നിലാവും മുഖംനോക്കും വേളയിൽ (2) ഒരുമിച്ചു നമ്മൾ ഓർമ്മയിൽ തിരഞ്ഞു മഴമുകിൽ ചാർത്തിയ പ്രണയകാലം (രാത്രി മുഴുവൻ...)
മോഹങ്ങളുരുകുമീ മഴനിലാവിൽ ലജ്ജകൾ നനയും രസമുള്ള വേളയിൽ (2) ഒന്നായ് ചേരാൻ കുളിരിൽ തിരഞ്ഞു ഇനിയും കൊതിക്കുന്ന പ്രണയകാലം
രാത്രി മുഴുവൻ മഴയായിരുന്നു പ്രിയകാമുകിയെ ഓർത്തു ഞാനിരുന്നു വാനത്തിൻ കൈവിരൽ മഴയായ് ഭൂമിയിൽ തൊട്ടുചേർന്നലിഞ്ഞുപോയ് സുഖമായിരുന്നു രാത്രി മുഴുവൻ മഴയായിരുന്നു പ്രിയകാമുകിയെ ഓർത്തുഞാനിരുന്നു ഓർത്തു ഞാനിരുന്നു...