Kalppanaa yavanikaykkappuramengo nin kanakachilanka kilungi.. Ente hridspanda mridanga dwanikkothu nee ninte nritham thudangi Omane...nee ninte nritham thudangi Sankalppa pushpavana veedhiyil prema mangala manideepajyothiyil
Aayiram thaarakalum chandranum njaanum nin aananda narthanam kandu Ente sangeetha swara raaga yamunayil neenthaan irangi vannu Sundaree...neenthaan irangi vannu... (sankalppa pushpavana....)
Language: Malayalam
സങ്കല്‍പ്പ പുഷ്പവന വീഥിയില്‍ പ്രേമ മംഗള മണിദീപ ജ്യോതിയില്‍ തങ്കക്കിനാവിന്‍റെ തംബുരു മീട്ടി ഇന്നലെ ഞാനിരുന്നു പാടി സഖീ നിന്നെക്കുറിച്ചു മാത്രം പാടി
കല്‍പനാ യവനികയ്ക്കപ്പുറമെങ്ങോ നിന്‍ കനകച്ചിലങ്ക കിലുങ്ങി (2) എന്‍റ ഹൃദ്സ്പന്ദ മൃദംഗധ്വനിയ്ക്കൊത്തു നീ നിന്‍റെ നൃത്തം തുടങ്ങി ഓമനേ നീ നിന്‍റെ നൃത്തം തുടങ്ങി സങ്കല്‍പ്പ പുഷ്പവന വീഥിയില്‍ പ്രേമ മംഗള മണിദീപ ജ്യോതിയില്‍
ആയിരം താരകളും ചന്ദ്രനും ഞാനും നിന്‍ ആനന്ദ നര്‍ത്തനം കണ്ടു (2) എന്‍റെ സംഗീത സ്വരരാഗ യമുനയില്‍ നീന്താന്‍ ഇറങ്ങി വന്നു സുന്ദരീ നീന്താന്‍ ഇറങ്ങി വന്നു
സങ്കല്‍പ്പ പുഷ്പവന വീഥിയില്‍ പ്രേമ മംഗള മണിദീപ ജ്യോതിയില്‍ തങ്കക്കിനാവിന്‍റെ തംബുരു മീട്ടി ഇന്നലെ ഞാനിരുന്നു പാടി സഖീ നിന്നെക്കുറിച്ചു മാത്രം പാടി