Koottunnu kizhikunnu

1987
Lyrics
Language: English

�

Koottunnu kizhikkunnu manushyan
Ellaam vettunnu thiruthunnu kaalam
Ettil poottunna kanakkellaam
Thalayottiyil maaykkunnu daivam
[ koottunnu kizhikkunnu ]

Oritaththum irikkaatha dhanalakshmi
Orikkalum inangaatha kadal pakshi [oritaththum]
Vilikkaathe pettannu virunninethum
Onnum parayaathe thanneyaval parannu pokum [vilikkaathe]
[ koottunnu kizhikkunnu ]

Innale naam kanta muthalaali
Inno theruvile thozhilaali [innale]
Jayilil kidannoru thadavaali
Naale janakoti vaazhthidum adhikaari [jayilil]
[ koottunnu kizhikkunnu ]
Language: Malayalam

�
കൂട്ടുന്നു കിഴിക്കുന്നു മനുഷ്യന്‍
എല്ലാം വെട്ടുന്നു തിരുത്തുന്നു കാലം
ഏട്ടില്‍ പൂട്ടുന്ന കണക്കെല്ലാം
തലയോട്ടിയില്‍ മായ്ക്കുന്നു ദൈവം
[ കൂട്ടുന്നു കിഴിക്കുന്നു ]

ഒരിടത്തും ഇരിക്കാത ധനലക്ഷ്മി
ഒരിക്കലും ഇണങ്ങാത കടല്‍ പക്ഷി[ഒരിടത്തും]
വിളിക്കാതെ പെട്ടന്നു വിരുന്നിനെത്തും
ഒന്നും പറയാതെതന്നെയവള്‍ പറന്നു പോകും [വിളിക്കാതെ]
[ കൂട്ടുന്നു കിഴിക്കുന്നു ]

ഇന്നലെ നാം കണ്ട മുതലാളി
ഇന്നോ തെരുവിലെ തൊഴിലാളി [ഇന്നലെ]
ജയിലില്‍ കിടന്നൊരു തടവാളി
നാളെ ജനകോടി വാഴ്ത്തിടും അധികാരി [ജയിലില്‍ ]
[ കൂട്ടുന്നു കിഴിക്കുന്നു ]
Movie/Album name: Veruthe Nuna Parayaruthu
Artists