ഇഷ്ടമാണിഷ്ടമാണെനിക്കു നിന്‍ മുഖം പുഴയറിയല്ലേ....കരയറിയല്ലേ...... ഇഷ്ടമായ് ഇഷ്ടമായ് എനിക്കു നിന്‍ സ്വരം തിരയറിയല്ലേ.....കാറ്ററിയല്ലേ.... എത്ര ജന്മമായിങ്ങു കാത്തു നില്‍പ്പൂ ഞാന്‍ ഇനിയെങ്ങും മറയരുതേ...എന്‍ തോഴീ....(എത്ര ജന്മമായ്...) (ഇഷ്ടമാണിഷ്ട........)
കണ്ണാടിപ്പുഴയില്‍ ഞാന്‍ കണ്ടു കണ്ണോടു കണ്ണിടയും പൊന്നിഷ്ടം പൂഞ്ചോല കുളിരലകള്‍ ചൊല്ലി കളിചിരി ചില്ലിളകും നിന്നിഷ്ടം പൂവാം കുഴലീ.... ഇല്ലിളം ചില്ലയിലാടി വരും നിന്നെ കാണാനിഷ്ടം.. തുമ്പിപ്പെണ്ണേ.......... ഇക്കരക്കാവിലെ ഇത്തിരി തുമ്പമേല്‍ ഇഷ്ടം കൂടാന്‍ വാ.. സ്നേഹമാണ് നീ....മോഹമാണ് നീ... മുത്തുപോലെ കയ്യില്‍ വന്നൊരിഷ്ടമാണ് നീ.... ഇഷ്ടമാണിഷ്ടമാണെനിക്കു നിന്‍ മുഖം പുഴയറിയല്ലേ...കരയറിയല്ലേ......