Illillam Poo

1986
Lyrics
Language: English

Aa.....
Illilam poo ithirippoo
Chithirakkaattiloraayiram kinginippoo
Poovithirum thaazhvarayil
Changaalippennirunnottakku paadunnu
Angakale inaye thedunnu

Aalee maalee puzhayarinjilla
Lalalaa.....
Aalee maalee puzhayarinjilla
Aayiramkaathulla kaattukettilla
Uyirin uyiraam inaye thedi
Orukinaavin arumathoniyil
Ozhukippoyavalaalolam

Aaneem keraa maamalamukalil
Lalalaala....
Aanem keraa maamalamukalil
Aayiram kaanthaari poothirangumpol
Karalin karalaam kiliye kandu
Chellanilaavin vellilakkoottil
Urakkam thoongunnithaareeram
Language: Malayalam

ആ.....ആ.....ആ.....
ലാ ലലലലാ..ലാ ലാ ലലാ....
ഇല്ലിലം പൂ...ഇത്തിരിപ്പൂ
ചിത്തിരക്കാട്ടിലൊരായിരം കിങ്ങിണിപ്പൂ
ഇല്ലിലം പൂ...ഇത്തിരിപ്പൂ
ചിത്തിരക്കാട്ടിലൊരായിരം കിങ്ങിണിപ്പൂ
കിങ്ങിണിപ്പൂ......
പൂവുതിരും താഴ്വരയില്‍
ചങ്ങാലിപ്പെണ്ണിരുന്നൊറ്റയ്ക്കു പാടുന്നു
അങ്ങകലെ....ഇണയെ തേടുന്നു
അങ്ങകലെ....ഇണയെ തേടുന്നു...
ഇല്ലിലം പൂ...ഇത്തിരിപ്പൂ
ചിത്തിരക്കാട്ടിലൊരായിരം കിങ്ങിണിപ്പൂ
കിങ്ങിണിപ്പൂ......

ആലീ മാലീ പുഴയറിഞ്ഞില്ല
ലലലല ലാ ലാ ലാ....
ആലീ മാലീ പുഴയറിഞ്ഞില്ല
ആയിരംകാതുള്ള കാറ്റു കേട്ടില്ല
ഉയിരിന്‍ ഉയിരാം ഇണയെ തേടി
ഉയിരിന്‍ ഉയിരാം ഇണയെ തേടി
ഒരു കിനാവിന്‍ അരുമത്തോണിയില്‍
ഒഴുകിപ്പോയവളാലോലം...
(ഇല്ലിലം പൂ...)

ആനേം കേറാ മാമലമുകളിൽ
ലലലല ലാ ലാ ലാ....
ആനേം കേറാ മാമലമുകളിൽ
ആയിരം കാ‍ന്താരി പൂത്തിറങ്ങുമ്പോൾ
കരളിന്‍ കരളാം കിളിയെ കണ്ടു
ചെല്ലനിലാവിന്‍ വെള്ളിലക്കൂട്ടില്‍
ഉറക്കം തൂങ്ങുന്നിതാരീരം....
(ഇല്ലിലം പൂ...)
Movie/Album name: Akalangalil
Artists