Thattimutti Kaithatti

1985
Lyrics
Language: Malayalam

തട്ടിമുട്ടി കൈ തട്ടി താളത്തില്‍ കൊട്ടി (2)
ആടിപ്പാടി ചാഞ്ചാടി ആനന്ദം തേടി (2)
‌കളിയാടി ഞാന്‍ കനവില്‍ നടമാടി ഞാന്‍ നിനവില്‍
അനുരാഗകോമളനായി എന്‍ കാമുകന്‍ അരികേ
(തട്ടിമുട്ടി )

തെക്കന്‍ കാറ്റിലാടും തേന്മാവു നീ
മാവിന്‍ മാറില്‍ ചുറ്റും പൂമുല്ല ഞാന്‍
(തെക്കന്‍ )‌
കരബന്ധനം നിന്‍ ചുടുചുംബനം
ഉലകമേതോ സുരനന്ദനം
മനസ്സില്‍ വസന്തോത്സവം
താളത്തില്‍ മേളത്തില്‍ താരുണ്യം പാടുന്ന രാഗോത്സവം
സ്നേഹിച്ചു ദാഹിച്ചു മോഹിച്ച ചുണ്ടിന്റെ പാനോത്സവം
(തട്ടിമുട്ടി )

അഞ്ചിക്കൊഞ്ചി തുള്ളും പൂഞ്ചോല നീ
വിണ്ണിന്‍ മാറില്‍ ചായും വെണ്‍മേഘം നീ
(അഞ്ചിക്കൊഞ്ചി )
മലര്‍വനത്തില്‍ ഈ മധുവനത്തില്‍
മദനന്‍ വരും നവസുദിനം
നഭസ്സില്‍ വസന്തോത്സവം
താളത്തില്‍ മേളത്തില്‍ താരുണ്യം പാടുന്ന രാഗോത്സവം
സ്നേഹിച്ചു ദാഹിച്ചു മോഹിച്ച ചുണ്ടിന്റെ പാനോത്സവം
(തട്ടിമുട്ടി )
Movie/Album name: Ee Lokam Evide Kure Manushyar
Artists