Njaattuvelappookkale

1976
Lyrics
Language: Malayalam

ആ....അ ....ആ ...ഒ ...ഓ ...ഓ
ലാ ലാ ല..ല.....
ഞാറ്റുവേല പൂക്കളേ പൂക്കളേ
കാറ്റുവന്ന് കാതിൽ ചൊല്ലിയ കടംകഥ പറയൂ
കടംകഥ പറയൂ
ഞാറ്റുവേല പൂക്കളേ പൂക്കളേ...
കാറ്റുവന്ന് കാതിൽ ചൊല്ലിയ
കടംകഥ പറയൂ
കടംകഥ പറയൂ
ഞാൻ പറയാം പെണ്ണേ ഞാൻ പറയാം
ഞാവൽമരപ്പൂംതണലിൽ കാമദേവന്റെ മെതിയടികൾ
കണ്ടുപോയ് കണ്ടുപോയ് ..അവൾ കണ്ടുപോയ് ...
(ഞാറ്റുവേല പൂക്കളേ ....)

കർപ്പൂരക്കുളിർ മലയുടെ പൊന്നരക്കെട്ടിൽ
കൈചുറ്റി ചേർന്നുറങ്ങണ കാട്ടരുവീ
കർപ്പൂരക്കുളിർ മലയുടെ പൊന്നരക്കെട്ടിൽ
കൈചുറ്റി ചേർന്നുറങ്ങണ കാട്ടരുവീ
നിൻ മുടിയിലെ പൂമഴകൾ പെയ്തതാര്
നിന്റെ ഈറൻ നൊമ്പര മുണ്ടുലച്ചതാര്
ആര് ആര് ...
കാമദേവൻ കാമദേവൻ കാമദേവൻ
(ഞാറ്റുവേല പൂക്കളേ )

വെള്ളാരം വെയിലൊളിക്കണ താഴ്വര കാട്ടിൽ
അല്ലിപ്പൂമ്പൻ ധരിക്കണ വള്ളിയമ്മേ
വെള്ളാരം വെയിലൊളിക്കണ താഴ്വര കാട്ടിൽ
അല്ലിപ്പൂമ്പൻ ധരിക്കണ വള്ളിയമ്മേ
നിൻ ചൊടിയിലെ മുന്തിരിത്തേൻ നുകർന്നതാര്
നിന്റെ നെഞ്ചിലെ സ്വപ്നഗന്ധം കവർന്നതാര്
ആര് ആര് ...
കാമദേവൻ കാമദേവൻ കാമദേവൻ
(ഞാറ്റുവേലപൂക്കളേ)
Movie/Album name: Panineer Mazha
Artists