Premavathi Nin Vazhiyil [Cassette]

1982
Lyrics
Language: Malayalam

പ്രേമവതി നിൻ വഴിയിൽ എൻ
ഗദ്ഗദങ്ങൾ പൂവിടുന്നു
കാണുകില്ലേ നീ ...
എന്റെ നെഞ്ചിൻ കൂടൊഴിയാതെ
നൊമ്പരങ്ങൾ മാത്രമേകീ എങ്ങു പോയി നീ
(പ്രേമവതി ...)

ഓർമ്മകൾ തൻ വീഥികളിൽ
നീ വിരിച്ച മോഹസൂനങ്ങൾ
ഓർമ്മകൾ തൻ വീഥികളിൽ
നീ വിരിച്ച മോഹസൂനങ്ങൾ
നീയുതിർത്ത പ്രേമഗാനങ്ങൾ
എന്നിൽ നിന്റെ മൂകഭാവങ്ങൾ
നീയുതിർത്ത പ്രേമഗാനങ്ങൾ
എന്നിൽ നിന്റെ മൂകഭാവങ്ങൾ
(പ്രേമവതി...)

എൻ മനസ്സിൻ താളുകളിൽ
നീ വരച്ച രാഗചിത്രങ്ങൾ
എൻ മനസ്സിൻ താളുകളിൽ
നീ വരച്ച രാഗചിത്രങ്ങൾ
നീ രചിച്ച പ്രേമകാവ്യങ്ങൾ
എന്നിൽ നിന്നും മാഞ്ഞ വർണ്ണങ്ങൾ
നീ രചിച്ച പ്രേമകാവ്യങ്ങൾ
എന്നിൽ നിന്നും മാഞ്ഞ വർണ്ണങ്ങൾ
(പ്രേമവതി ...)
Movie/Album name: Kaaliyamarddanam
Artists