Onnu Thottene Ninne

2000
Lyrics
Language: Malayalam

ഒന്നു തൊട്ടേനേ
നിന്നെ തൊട്ടേനേ
തൊട്ട് കണ്ണിൽ വെച്ച് കൂടെ പോന്നേനേ
മഴ നനഞ്ഞ നിലാവിനെ മെല്ലെ
മകരമഞ്ഞു തലോടുന്ന പോലെ
ഒരു പാട്ടായ് ഒരു കൂട്ടായ്
ഒരു കാറ്റായ് കാതിൽ മുത്തവേ
(ഒന്നു തൊട്ടേനേ..)

ഒരിയ്ക്കലീറനാം ലാവോലും രാവത്ത്
മിനുങ്ങും മിന്നലായ് മിന്നി ഞാനിന്നലെ
മണലാഴിക്കാറ്റിൽ മെല്ലെപ്പമ്മിപ്പമ്മിപ്പാറും നേരം
മുകിലായ് നീയെന്നെ പുൽകീലേ
കണ്ണാടിത്തൂവൽത്തുമ്പിൽ കണ്ണിൻ നാളം പൊള്ളുമ്പോൾ
കവിളോരം മുത്തം തന്നില്ലേ
മാഞ്ഞു പോകുമീ മഞ്ഞഴകും തോർന്നു തീരുമീപ്പൊൻ വെയിലും
തെന്നലാട്ടുമീച്ചില്ലകളിൽ തേൻ തലോടുമീ മുല്ലകളും
ഒരു പാട്ടായ് ഒരു കൂട്ടായ്
ഒരു കാറ്റായ് കാതിൽ മുത്തവേ
(ഒന്നു തൊട്ടേനേ..)

ഒരിയക്കൽ നീയെന്റെ തേരോടും തീരത്ത്
തണുത്ത വാക്കിന്റെ താലിപ്പൂ കോർത്തീലേ
പിരിയാനും വയ്യാതേതോ മോഹത്തെ നിൻ മാറിൽച്ചാർത്തി
തളരാതെ താളം തുള്ളുമ്പോൾ
ഒരു വാക്കും മിണ്ടാതേതോ മാടപ്രാവായ് നീയെൻ മുന്നിൽ
അഴകേഴും വീശിപ്പാറുന്നു
കാലിച്ചിലമ്പിലെ മുത്തഴകും
കൺ തിളങ്ങുമീ മെയ്യഴകും
ചെമ്പനീരിൻ ചില്ലൊളിയും ചൈത്ര രാത്രി തൻ പാൽ മഴയും
ഒരു പാട്ടായ് ഒരു കൂട്ടായ്
ഒരു കാറ്റായ് കാതിൽ മുത്തവേ
(ഒന്നു തൊട്ടേനേ..)
Movie/Album name: Sradha
Artists