Kurumozhimullappoothalavumaay [Koottukar]
2021
കുറുമൊഴിമുല്ലപ്പൂത്താലവുമായി
കുളിച്ചു തൊഴുതു വരുന്നവളേ
പുതുമഴ കൊള്ളേണ്ട ,പൊന്‍വെയില്‍ കൊള്ളേണ്ട
പച്ചിലക്കുടക്കീഴില്‍ നിന്നാട്ടേ - എന്റെ
പച്ചിലക്കുടക്കീഴില്‍ നിന്നാട്ടേ
ആരെങ്കിലും വന്നു കണ്ടാലോ
അര്‍ത്ഥം വെച്ചു ചിരിച്ചാലോ
ഞാനില്ല – ഞാനില്ല – ഞാനില്ല..
പുതുമഴ കൊള്ളേണ്ട പൊന്‍വെയില്‍ കൊള്ളേണ്ട
പച്ചിലക്കുടക്കീഴില്‍ നിന്നാട്ടേ
ഞാനില്ല – ഞാനില്ല – ഞാനില്ല
നിന്റെ കിനാവിന്റെ ഇളനീരേതൊരു
നീലക്കാര്‍വര്‍ണ്ണനു നേദിച്ചു
നിന്‍ പ്രേമപൂജാപുഷ്പങ്ങളാരുടെ
അമ്പലനടയില്‍ പൂജിച്ചു ..
നിന്‍ പ്രേമപൂജാപുഷ്പങ്ങളാരുടെ
അമ്പലനടയില്‍ പൂജിച്ചു
മറ്റൊരു ദേവനെനിക്കില്ല മറ്റൊരു ശ്രീകോവിലില്ല
പുതുമഴ കൊള്ളേണ്ട പൊന്‍വെയില്‍ കൊള്ളേണ്ട
പച്ചിലക്കുടക്കീഴില്‍ നിന്നാട്ടേ
ഞാനില്ല – ഞാനില്ല – ഞാനില്ല
തൊടുന്നതെല്ലാം പൊന്നാകും നിന്‍
താമരവളയകൈവിരലാല്‍
എന്‍ മനോരാജ്യത്തെ ദേവാലയത്തിലെ
മണ്‍വിളക്കെന്നു കൊളുത്തും നീ
മണ്‍വിളക്കെന്നു കൊളുത്തും നീ
വൃശ്ചികവൃതമൊന്നു കഴിഞ്ഞോട്ടേ
വിവാഹമോതിരമണിഞ്ഞോട്ടേ...
Movie/Album name: Ellom
Artists