കൊലുസ്സുകളലസമായ് ഇളകിയതെന്തിനോ... പെണ്‍കിളിയിണകൾ നാം പാടിയതെന്തിനോ... വഴി പിരിയാതിരുവരിലും ഒരു പുഴയൊഴുകിയോ... ഹൃദയവും ഹൃദയവും ചേർന്ന സ്പന്ദന വീണയിൽ... ഹൃദയവും ഹൃദയവും ചേർന്ന സ്പന്ദന വീണയിൽ... കനവിൻ പുന്നാര വിരലുകൾ പുതിയൊരു സ്വരജതി മീട്ടിയോ... മിഴികൾ മെഴുകിൻ തിരികളോ.. പ്രണയച്ചില്ലയിൽ കൂടണയും കിളികളോ...
ദാവണിപോലെ ഞാൻ അണിയുവതാരെയോ.... തൂമണിമേനിയിൽ...ആവണിമുല്ലയോ.... കവിളുകളിൽ ചുണ്ടിണകൾ കവിതകളെഴുതിയോ.... മുകിലുകൾ തഴുകിടും അമ്പിളിപ്പൊൻ തോണിയിൽ... മുകിലുകൾ തഴുകിടും അമ്പിളിപ്പൊൻ തോണിയിൽ... തുഴയാം ഒന്നായി രാവിതിൻ നദിയുടെ അലകളിലൂടെ നാം.... (മിഴികൾ....)