Indeevarangal Poothu

1974
Lyrics
Language: English

Indheevarangal poothu poothu
Poomanamivide pozhiyukayo
Indindhirangal pushparaaga chippi thurakkukayo(indhee)
Indriyamanchilumetho swapna sugandham vannu nirayukayo
Ennil neeyoru chandana lathayaay pulki padarukayo

Panineerppanathalil maranunalkan madhurasamorukkum vaishakham
Neeyathiloru poovalle ente neelaambujamalle
Choodikkoo choodikkoo ninte youvvana madhu manjariyile romaancham... romancham

Nalacharithathile arayannangale dhoothinayakkum vaishakham
Neeyoru dhamayanthiyalle ente aaraadhikayalle
Nedikkoo nedikkoo ninte maanasamalarthaalathile naivedyam ... naivedyam (indhee)
Language: Malayalam

ഇന്ദീവരങ്ങള്‍ പൂത്തു പൂത്തു പൂമണമിവിടെ പൊഴിയുകയോ
ഇന്ദിന്ദിരങ്ങള്‍ പുഷ്പപരാഗ ചിപ്പി തുറക്കുകയോ
ഇന്ദ്രിയമഞ്ചിലുമേതോ സ്വപ്നസുഗന്ധം വന്നു നിറയുകയോ
എന്നില്‍ നീയൊരു ചന്ദനലതയായ് പുല്‍കിപ്പടരുകയോ

പനിനീര്‍പ്പന്തലില്‍ മാരനു നല്‍കാന്‍
മധുരസമൊരുക്കും വൈശാഖം (പനിനീര്‍പ്പന്തലില്‍)
നീയതിലൊരു പൂവല്ലേ എന്റെ നീലാംബുജമല്ലേ
ചൂടിക്കൂ ചൂടിക്കൂ നിന്റെ യൌവന മധുമഞ്ജരിയിലെ
രോമാഞ്ചം രോമാഞ്ചം.. (ഇന്ദീവരങ്ങള്‍ )

നളചരിതത്തിലെ അരയന്നങ്ങളെ
ദൂതിനയക്കും വൈശാഖം
നീയൊരു ദമയന്തിയല്ലേ എന്റെ ആരാധികയല്ലേ
നേദിക്കൂ - നേദിക്കൂ നിന്റെ മാനസമലര്‍ത്താലത്തിലെ
നൈവേദ്യം - നൈവേദ്യം (ഇന്ദീവരങ്ങള്‍ )
Movie/Album name: Suprabhaatham
Artists