SongsDb
Songs
Artists
Ragas
About
FAQ
More
Contribute
Profile
Sign Out
Search
SONGS
A
B
C
D
E
F
G
H
I
J
K
L
M
N
O
P
Q
R
S
T
U
V
W
X
Y
Z
Mylanchi Metu Vaazhum
2016
Lyrics
Language: Malayalam
മൈലാഞ്ചിമേടു വാഴും അഴകുള്ള പേടമാനു
കൂട്ടായ് വന്നു കാട്ടും ശിങ്കം
വിണ്ണാണ്ടുതമ്പുരാനു വെറുതെ കുറുമ്പുതോന്നി
പണ്ടേ കുറിച്ചു വെച്ച ബന്ധം
വന്നോരു വന്നോരു കണ്ണഞ്ചി നിന്നേ
കാതോടു കാതിൽ പലതും പറഞ്ഞേ
പനിനീർ ചൊരിയൂ മുകിലേ
കുളിരാൽ പൊതിയൂ ഇവരെ
(മൈലാഞ്ചി മേടു...)
പകലിൻ ഒളിയെ ചിത്രങ്ങളാക്കൂ
ചേലുള്ളൊരീ സംഗമം
ഉലകിലെ സകലതും തിരുഹിതം പോലെയാ-
ണിവരതിൻ തെളിവായ് നില്പൂ
പെണ്ണിന്റെ കണ്ണോരമൊരു പൊൻകിനാവിൻ
തിരികൾ പതിയെ തെളിയുന്ന സമയമായ്
(മൈലാഞ്ചി മേടു...)
മലരിൻ വഴിയും മുള്ളുള്ള വഴിയും
താണ്ടേണമീ യാത്രയിൽ
മഴയിലും വെയിലിലും ഒരു കുടക്കീഴിലായ്
ഒരുമയോടൊഴുകണം നിങ്ങൾ
മാനത്തു മാലാഖ ശ്രുതിയിട്ടു പാടി
ഉയിരിൻ മധുരം പകരും നിമിഷമായ്
(മൈലാഞ്ചി മേടു...)
Movie/Album name:
Swarnna Kaduva [Vellakkaduva]
Artists
Singer
:
Najim Arshad
Composer
:
Ratheesh Vegha
Writer
:
Santhosh Varma