Mela

1985
Lyrics
Language: English

F: നീയെന്റെ പ്രാണനിലിട്ടു

M: വാനിൽ നിറജാലമോടെ വാർമഴവില്ല്

F: നിന്റെ ഒളി നോട്ടം കൊണ്ട് മിന്നലിന് വർണ്ണം
Language: Malayalam

മേള നിറം പൊതിയുന്ന മേള
നിറബന്ധുര മേള (2)
നിറങ്ങൾ തൻ നടുവിൽ ഉല്ലാസങ്ങൾ
ഉതിരെയെന്നാശകൾ കൊണ്ടൊരു മേള
മേള മേള

മേള നിറം പൊതിയുന്ന മേള
നിറബന്ധുര മേള (2)
നിറങ്ങൾ തൻ നടുവിൽ ഉല്ലാസങ്ങൾ
ഉതിരെയെന്നാശകൾ കൊണ്ടൊരു മേള
മേള മേള

നിൻ നീണ്ട മിഴികൾ എന്നിൽ
ചാർത്തുന്നു ശ്യാമള വർണ്ണം
ഞാനിന്നു നിന്നിൽ കാണ്മൂ
വാസന്ത സന്ധ്യതൻ വർണ്ണം

F: നീയെന്റെ പ്രാണനിലിട്ടു
കാണാത്ത കനവിലെ വർണ്ണം
മനസ്സിന്റെ പൂവനത്തിൽ
നിൻ പ്രേമം പൂകിയ വർണ്ണം

M: വാനിൽ നിറജാലമോടെ വാർമഴവില്ല്
മണ്ണിൽ വർണ്ണപ്പൂക്കൾ തൂകി ആയിരം സ്വപ്നം

F: നിന്റെ ഒളി നോട്ടം കൊണ്ട് മിന്നലിന് വർണ്ണം
ഏതോ മോഹധാരയൊന്നു തീർക്കുന്നു എന്നിൽ
മേള മേള മേള

മേള നിറം പൊതിയുന്ന മേള
നിറബന്ധുര മേള നിറബന്ധുര മേള

കരിമേഘനിരതൻ അഴകോ
മുടിയായി മാറീ നിന്നിൽ
മണിതിങ്കൾ കിളിതൻ ഒളിയോ
നിന്നുടലിൽ കാണുന്നു പെണ്ണേ

അനുരാഗ ചിന്ത വിളിപ്പൂ
നിന്നെയെൻ മാനസ പ്രിയനേ
മിണ്ടാതെ വന്നെന്റെയുള്ളിൽ
അമ്പെയ്ത മോഹനവർണ്ണാ

നിത്യ സഖി നിന്നിൽ ഞാനോ പ്രീതനാകുന്നു
പ്രാണനേക്കാൾ മേലേയായി നിന്നെ സ്നേഹിപ്പൂ

ചിത്ര വർണ്ണ തൂവലുള്ള നിന്റെ പ്രേമമോ
നല്ലയൊരു മാതൃകയായി കാലം വെല്ലുന്നു

മേള മേള മേള

മേള നിറം പൊതിയുന്ന മേള

നിറബന്ധുര മേള നിറബന്ധുര മേള
Movie/Album name: Mazhakkaalamegham
Artists