വെണ്ണിലാ കന്യകേ ചെമ്മുകിൽ വിണ്ണിലെ തിരശീല നീക്കി മുന്നിൽ വന്നതോ എന്തിനീ അകലം അത്രമേൽ അമലം അകതാരിലായ് മെനഞ്ഞ നിൻ മുഖം അലിവോടെയെൻ കിനാവിലായ് വിരിഞ്ഞ ചാരുതേ മിഴിനീർക്കടൽ കടഞ്ഞു ഞാൻ തിരഞ്ഞ രൂപമേ വരവേൽക്കുവാൻ എന്തേകുവാൻ ഈ സ്നേഹസന്ധ്യയിൽ തളിർവാടിടും എൻ ജീവനിൽ നല്ലോമൽ കാലം തുന്നും നീയെൻ പുണ്യം (വെണ്ണിലാ)
യുഗങ്ങൾ നടന്നില്ലേ തനിയേ വലഞ്ഞില്ലേ തിരിയോർമ്മകൾ കെടാതെ കാറ്റിലേറെ ഞാൻ തപസിൻ വരം പോലെ ഒടുവിൽ തെളിഞ്ഞില്ലേ അതിലോലമാം സ്വകാര്യമെന്ന പോലെ നീ മാണിക്യക്കല്ലായ് ഞാൻ മാനത്തെ താരം നുള്ളാം മന്ദാരപ്പൂ പോലും നിൻമാറിൽ ചൂടാനായ് ആരോമൽ പൂങ്കണ്ണിൻ മുത്തായ് നിന്നെ പോരും കാലം കാക്കും എന്നും കൂടെ (വെണ്ണിലാ കന്യകേ)