Oru snehageetham padunnathaaro Akalangalil ninnanayunnathaaro Aparaadhame nee vilapeshi vaangum Kadalaasilallo thudarunnu lokam Oru shaapam kathayaakunnu ormmakalil chekkerunnu Oru shokam smruthiyaakunnu veendum yaathra thudangunnu Geethamaay sangeethamaay (koodum thedi...)
Language: Malayalam
കൂടും തേടി രാവിൽ പാടിയലയുന്നു രാപ്പാടീ ഓളം മാറ്റി താനേ നീന്തിയലയുന്നു പൂന്തോണി തീരം തേടും തിരയുടെ കൈകളിൽ ചാഞ്ഞുലഞ്ഞാടി കാവൽമാടം തന്നിൽ കാത്തിരിക്കുന്നതാരാരോ ഏകാന്തരായ് തേടുന്നതെന്തേ (കൂടും തേടി...)
നെഞ്ചിലെ ചൂടിലെ താരാട്ടുപാട്ടായ് നീയെന്ന പുണ്യം പൂവിട്ട കാലം ഓമലേ നീയെൻ ജീവൻ്റെ ജീവൻ ആയിരം ജന്മം നീയെൻ്റെ സ്വന്തം ആത്മാവിൻ ബന്ധം നീയേ പൊന്നേ പൊന്മണിയേ ആനന്ദം നീയേ കണ്ണേ കണ്ണിൻ പൂക്കണിയേ അമൃതമേ സുകൃതമേ (കൂടും തേടി...)
ഒരു സ്നേഹഗീതം പാടുന്നതാരോ അകലങ്ങളിൽ നിന്നണയുന്നതാരോ അപരാധമേ നീ വിലപേശി വാങ്ങും കടലാസിലല്ലോ തുടരുന്നു ലോകം ഒരു ശാപം കഥയാകുന്നു ഓർമ്മകളിൽ ചേക്കേറുന്നു ഒരു ശോകം സ്മൃതിയാകുന്നു വീണ്ടും യാത്ര തുടങ്ങുന്നു ഗീതമായ് സംഗീതമായ് (കൂടും തേടി...)