Polthinkalkkala

1969
Lyrics
Language: English

Polthinkal kala pottu thotta himaval shylaagra shringathil
Venkotta poonkuda pol vidarnna vimalaakaashaantharangalil
Nrithya dhoorjadi hasthamaarnna thudi thannuthaala
Dum dum ravam thathwathin porulaalapippu madhuram
Sathyam shivam sundaram

Sathya shiva soundaryangal than
Bhadra peedhamee shyalam shiva shyalam (sathya)
Sathya shiva soundaryam

Aadiyushassu vidarnnu ivide aadima naada tharangamunarnnu(2)
Prapancha dharshana moolyangal than(2)
Prabhaatha deepamunarnnoo unarnnoo unarnoo (sathya)

Aadhimahassu thelinju ivide aanandaamritha gangayunarnnu(2)
Thapassamaadhidalangal vidarnnu (2)
Thaandava keliyunarnnoo unarnnoo unarnoo(sathya)
Language: Malayalam

പൊല്‍ത്തിങ്കള്‍ക്കല പൊട്ടുതൊട്ട ഹിമവല്‍
ശൈലാഗ്രശൃംഗത്തില്‍
വെണ്‍കൊറ്റപ്പൂങ്കുടപോല്‍ വിടര്‍ന്ന
വിമലാകാശാന്തരംഗങ്ങളില്‍
നൃത്യധൂര്‍ജ്ജടി ഹസ്തമാര്‍ന്ന
തുടിതന്നുത്താള ഡുംഡും രവം
തത്വത്തിന്‍ പൊരുളാലപിപ്പു മധുരം
സത്യം.. ശിവം .. സുന്ദരം

സത്യശിവസൌന്ദര്യങ്ങള്‍ തന്‍
ഭദ്രപീഠമീ ശൈലം ശിവശൈലം
സത്യശിവസൌന്ദര്യം.......

ആദിയുഷസ്സുവിടര്‍ന്നൂ ഇവിടെ
ആദിമനാദ തരംഗമുണര്‍ന്നൂ
പ്രപഞ്ചദര്‍ശന മൂല്യങ്ങള്‍തന്‍
പ്രഭാത ദീപമുണര്‍ന്നൂ ഉണര്‍ന്നൂ ഉണര്‍ന്നൂ
സത്യശിവസൌന്ദര്യങ്ങള്‍ തന്‍
ഭദ്രപീഠമീ ശൈലം ശിവശൈലം
സത്യശിവസൌന്ദര്യം.......

ആദിമഹസ്സു തെളിഞ്ഞൂ ഇവിടെ
ആനന്ദാമൃത ഗംഗയുണര്‍ന്നൂ
തപസ്സമാധിദലങ്ങള്‍ വിടര്‍ന്നൂ
താണ്ഡവകേളിയുണര്‍ന്നൂ
ഉണര്‍ന്നൂ ഉണര്‍ന്നൂ...
സത്യശിവസൌന്ദര്യങ്ങള്‍ തന്‍
ഭദ്രപീഠമീ ശൈലം ശിവശൈലം
സത്യശിവസൌന്ദര്യം.......
Movie/Album name: Kumaarasambhavam
Artists