ഇമകള്‍ ചിമ്മാതിരവും പകലും നിഴലായ് കാത്തിടാം ഇനിയെന്‍ നെഞ്ചിന്‍ മിടികള്‍ പോലെ ഉയിരായ് ചേര്‍ത്തിടാം ഒരു വരിയില്‍ ഈണം പോലെ നറുതിരിയില്‍ നാളം പോലെ ഇഴപിരിയാതെന്നും നമ്മള്‍ എന്‍ കനിയേ...
ശോണമുകിലേ നീ അരികെ വരുമോ താരലിപിയാലെ പ്രണയമെഴുതാന്‍ ദേവകഥപോലെ ഇനിയുമിതിലേ പാതിമറയാതെ പതിയെ ഒഴുകാന്‍..
കാണാതെ നാം നില്‍ക്കുന്നൊരാ.... നിമിഷം എന്നുള്ളമെരിയും വല്ലാതെ ജന്മങ്ങളോരോന്നായി മണ്ണില്‍ കൊഴിഞ്ഞാലും നീ എന്‍പാതിമെയ്യായ് ചേരേണേ... തിങ്കള്‍ നിലാവായ് നിന്നെ എന്‍ കൈക്കുടന്നെക്കുള്ളില്‍ എന്നും നിറയ്ക്കാനാവേണേ..
മൊഴിയും മൊഴിപോല്‍ അടരാതേ കൂടെ ഞാന്‍..
ശോണമുകിലേ നീ അരികെ വരുമോ താരലിപിയാലെ പ്രണയമെഴുതാന്‍ ദേവകഥപോലെ ഇനിയുമിതിലേ പാതിമറയാതെ പതിയെ ഒഴുകാന്‍.. .