കൊക്കും പൂഞ്ചിറകുമൊക്കും കാട്ടുകിളി കക്കുന്നെന്തിനുള്ളം..? വനചാരുതേ വരു ചാരെ നീ ചുണ്ടിൽ ചോർന്ന കനിത്തുണ്ടിൽ വാർന്നതെന്റെ സ്വന്തം തേൻ കിനാക്കൾ ഇടമേകുമോ ഇടനെഞ്ചിൽ നീ..? ചെന്താമരപ്പൂക്കൾ കൂമ്പും പ്രായമോ..? പൊന്നാലിലക്കുമ്പിൾ തുന്നും നാണമോ..? ചെപ്പടിച്ചെപ്പിലെച്ചില്ലിനൊപ്പമിച്ചപ്പടച്ചൊല്ലി- ലെപ്പൊഴും സൊപ്പനം പൂക്കും
തിത്തിത്താരപ്പൊയ്കയിൽ ചിപ്പിയ്ക്കുള്ളിൽ വീണു ഞാൻ മുത്തുമണി നീരായ് നിന്റെ ഈറൻ ദാഹമായ് ! കക്കാമൂലക്കാട്ടിലെ തക്കാളിപ്പെൺ മൈന ഞാൻ പൊയ്ക്കനവു പോലും കൊത്തിയുണ്ണും പെണ്ണു ഞാൻ സ്വർണ്ണച്ചില്ലത്തുമ്പിൽ തേൻ നാരുകൾ പിന്നിപ്പിന്നിത്തുന്നും നൂൽക്കൂടുകൾ അവയിലകലെയൊരു കരളൊടൊരുമയൊടു മനസ്സും മനസ്സും ഉരുമിയുരുമിയിനി വാഴാം...