Vaaniluyare

2017
Lyrics
Language: Malayalam

വാനിലുയരേ വാനിലുയരേ
താഴെയൊരു ചിറകടി ചിറകടി മനമാകെ
വാനിലുയരേ വാനിലുയരേ
താഴെയൊരു ചിറകടി ചിറകടി മനമാകെ

ഇന്ദ്രനീലച്ചന്തമുള്ള മാനത്ത്
മന്ത്രമയിൽപ്പീലിയുള്ളോരാളൊത്ത്
പറന്നുയരവേ വാനം സംഗീതം
പൊന്നുരുകും തിങ്കളുള്ള മാനത്ത്
മുല്ലമലർച്ചിരിയുള്ളോരാളൊത്ത്
പറന്നുയരവേ വാനം സംഗീതം
ആകാശമാകെ വരയ്‌ക്കുന്നിതാരോ
ആദ്യാനുരാഗ നിറങ്ങൾ നീളേ
പറന്നു പറന്നു പറന്നു
പറന്നു പറന്നു പോകാം (2)
(ഇന്ദ്രനീല...)

കാതോർക്കൂ നീ
മധുരിതഗാനം ഹൃദയനിവേദ്യം
മേഘങ്ങളിൽ എഴുതിയ കാവ്യം
മഴയുടെ ഗാനം
ഞാനൊഴുകിയിന്നേതു നദിയായോ
ഞാനലിയുമിന്നേതു ഹിമമായോ
പ്രണയമിതെൻ ചിറകുകളായ്
ഉയരുകയായിരിന്നെങ്ങോ ഞാൻ
അരികിലിതാ തരളിതയായ്
അണയുകയായ് ഹോ ഹോ
വാനിലുയരേ വാനിലുയരേ
(ഇന്ദ്രനീല...)

വിൺമൗനമോ
നിറയുകയായി കവിയുകയായ്
എന്നുള്ളിൽ നീ
ഇടറിയിറങ്ങി ചിറകുമൊതുങ്ങി
ഞാനുണരുമിന്നേതു ശലഭംപോൽ
ഞാനുതിരുമെന്നേതു കുളിരായോ
തിരകളിലെ നൂറാമലരായ്
കലരുകയാണോ തമ്മിൽ നാം
നിറമണിയും പീലികളായ്
നിവരുകയായ് ഹോ ഹോ
വാനിലുയരേ വാനിലുയരേ
(ഇന്ദ്രനീല...)
Movie/Album name: Vimaanam
Artists