തെന്മല വെണ്മല തേരോടും മല പൊന്മല തമ്പ്രാനു തിരുനാള്
ആടണം പോൽ പാടണം പോൽ ആയിരം പൂ നുള്ളി ചൂടണം പോൽ
മാമ്പൂ മഴ മല്ലികപ്പൂമഴ മലർ മഴ പെയ്യുന്ന മാസം കാട്ടുക്കു മലർ മഴ പെയ്യുന്ന മാസം മാൻപേടകൾ സഖികളുമൊരുമിച്ചു മാരനെ തിരയുന്ന മാസം ആടണം പോൽ പാടണം പോൽ ആയിരം പൂ നുള്ളി ചൂടണം പോൽ
മൂന്നാറിലെ പുത്തരിക്കുന്നിനു മുഖക്കുരു മുളയ്ക്കുന്ന പ്രായം കവിളത്തു മുഖക്കുരു മുളയ്ക്കുന്ന പ്രായം പൂഞ്ചേലകൾ മുറുകുന്ന മാറിൽ പുളകങ്ങൾ വിരിയുന്ന പ്രായം ആടണം പോൽ പാടണം പോൽ ആയിരം പൂ നുള്ളി ചൂടണം പോൽ
പൂന്തേൻ പുഴ പൂനിലാപ്പാൽപ്പുഴ പുടവകൾ കൊടുക്കുന്ന മാസം ഭൂമിക്കു പുടവകൾ കൊടുക്കുന്ന മാസം പൂങ്കാവനം ഉണരുന്ന കുളിരത്തു പൂമെത്ത വിരിക്കുന്ന മാസം ആടണം പോൽ പാടണം പോൽ ആയിരം പൂ നുള്ളി ചൂടണം പോൽ
തെന്മല വെണ്മല തേരോടും മല പൊന്മല തമ്പ്രാനു തിരുനാള് ആടണം പോൽ പാടണം പോൽ ആയിരം പൂ നുള്ളി ചൂടണം പോൽ