Ithile ekanaay

1979
Lyrics
Language: English

Aa...aa...aa....aa....aa....
Ithile ekanaay alayum gaayakaa
Karalil nee perumee kanneerinnum gaanamaay
(ithile ekanaay....)
Ozhukee novumaay

Hrudayam thozhum oraalaalaapame
Udayam tharum sangeethame
(hrudayam.....)
Ente mohangalil ninte raagangalaal
Irulil njaanee bhoomiyil
Muthuthedave anyanaakave
Ente eenangalellaam thengalaay
(ithile ekanaay.....)

Arivil varum nilaadeepame
Akale ezhum soubhaagyame
(arivil....)
Ente bodhangalil ninte naalangalaay
Azhalin njaanee vediyil
Midhyayaakave swapnamaakave
Ente thaalangalellaam maariyo
(ithile ekanaay.....)
Language: Malayalam

ഇതിലേ ഏകനായ്
അലയും ഗായകാ
കരളിൽ നീ പേറുമീ കണ്ണീരിന്നും ഗാനമായ്
(ഇതിലേ ഏകനായ്)
ഒഴുകി നോവുമായ്

ഹൃദയം തൊഴും ഒരാലാപമേ
ഉദയം തരും സംഗീതമേ (ഹൃദയം)
എന്റെ മോഹങ്ങളിൽ നിന്റെ രാഗങ്ങളാൽ
ഇരുളിൽ ഞാനീഭൂമിയിൽ
മുത്തുതേടവേ
അന്യനാകവേ
എന്റെ ഈണങ്ങളെല്ലാം തേങ്ങലായ്
(ഇതിലേ)

അറിവിൽ വരും നിലാദീപമേ
അകലെ എഴും സൗഭാഗ്യമേ(അറിവിൽ)
എന്റെ ബോധങ്ങളിൽ നിന്റെ നാളങ്ങളായ്
അഴലിൻ ഞാനീ വേദിയിൽ
മിഥ്യയാകവേ സ്വപ്നമാകവേ
എന്റെ താളങ്ങളെല്ലാം മാറിയോ
(ഇതിലേ)
Movie/Album name: Ottapettavar
Artists