Karukkal Nirathi

2015
Lyrics
Language: English

Karukkal nirathi kalippaanirikke iruttil pathukke chirichu velicham
Iru kadayerinju chuvadukalidanju thee pidicherinju chandrabimbam
Thaka thakida thaka thakida thaka thakida thaka thakida

Evide evide ennu thedithedi purushardham
Avide ivide ennu choondikkaatti paramaardham
Ithinidayil choolam kuthi paanju theevandikalum
Athinidayil koolam kuthi cheeri jalapaathakal
Irukaikal uyaruvole anamugra sadhyangal
Tharikida tharikida thaka tharikida tharikida thaka

Ithile ithile ennu neengi neengi padayottam
Neduke kuruke ennu thenni thenni therottam
Athinarike thottam paadi aaree thudithaalam
Athinullil neeri kathitheernnu jagadaanandam
Therukkoothu kazhiyum munpe thirasseela veezhukayaay
Thim thakathom thakathom thaka thom thakathom
(karukkal nirathi..)
Language: Malayalam

കരുക്കൾ നിരത്തി കളിപ്പാനിരിക്കെ ഇരുട്ടിൽ പതുക്കെ ചിരിച്ചു വെളിച്ചം (2)
ഇരു കടയരിഞ്ഞു ചുവടുകളിടഞ്ഞു തീ പിടിച്ചെരിഞ്ഞു ചന്ദ്ര ബിംബം
തക തകിട തക തകിട തക തകിട തക തകിട
(കരുക്കൾ നിരത്തി…)

എവിടെ എവിടെ എന്നു തേടിത്തേടി പുരുഷാർത്ഥം
അവിടെ ഇവിടെ എന്നു ചൂണ്ടിക്കാട്ടി പരമാർത്ഥം
ഇതിനിടയിൽ ചൂളം കുത്തിപ്പാഞ്ഞു തീവണ്ടികളും
അതിനിടയിൽ കൂലം കുത്തി ചീറി ജലപാതകൾ
ഇരുകൈകൾ ഉയരുവോളേ അണമുഗ്ര സാദ്ധ്യങ്ങൾ
തരികിട തരികിട തക തരികിട തരികിട തക
(കരുക്കൾ നിരത്തി…)

ഇതിലേ ഇതിലേ എന്നു നീന്തി നീങ്ങി പടയോട്ടം
നെടുകേ കുറുകെ എന്നു തെന്നി തെന്നി തേരോട്ടം
അതിനരികെ തോറ്റം പാടി ആരീ തുടിതാളം
അതിനുള്ളിൽ നീറി കത്തിത്തീർന്നു ജഗദാനന്ദം
തെരുക്കൂത്തു കഴിയും മുൻപേ തിരശ്ശില വീഴുകയായ്
തിം തകതോം തകതോം തക തോം തകതോം
(കരുക്കൾ നിരത്തി…)
Movie/Album name: The Reporter
Artists