Neeyinnenne Maranno [D]
2010
Krishnaa krishnaa krishnaa hare krishnaa krishnaa
Gopaanganaay manivarnna krishnaa
Neeyinnenne maranno ente sneham maranno kannaa
En kaarvanna
Njaan ninnodakkuzhalil gaanappaalkadalaay thaane
Veenalinjathalle
Dheerasameere yamunaatheere vasathivane vanamaalee krishnaa
Gopee deenapayodharamarddana chanchala karayugashaalee krishnaa
(neeyinnenne..)
Radhikamanoharaa ennodu nee annu swapnathilanuraagamothiyillayo
Gopika manoharaa neeyennile
Kaavya kallolamaayannu maariyillayo
Kaalindi than prematheerangalil
Olam thulli raagam thulli raagaardramaay
Kanna kanna neeyinnente manassil
Maayaavarnnam vaarithoovi paareedalle
Krishnaa krishnaa krishnaa hare krishnaa krishnaa
Gopaanganaay manivarnna krishnaa
(neeyinnenne..)
Chandanathin gandham yadu sanchaye vannu
Gandharvayaamangalaakkiyillayo
Mohamallipoovaal poojaykku njaan
Onnu priyaraagamalarmaala korthiyillayo
Ekaanthamaam mohayaamangalil
Kanavin yamunayil neeraadi
Kanna kanna ennodenthe pinakkam
Ennodenthaanenthaaninnu mounam mounam
Krishnaa krishnaa krishnaa hare krishnaa krishnaa
Gopaamganaay manivarnna krishanaa
(neeyinnenne..)
കൃഷ്ണാ ..
കൃഷ്ണാ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണാ
ഗോപാംഗനായ് മണിവർണ്ണാ കൃഷ്ണാ
നീയിന്നെന്നെ മറന്നോ എന്റെ സ്നേഹം മറന്നോ കണ്ണാ
എൻ കാർവർണ്ണാ
ഞാൻ നിന്നോടക്കുഴലിൽ ഗാനപ്പാൽക്കടലായ് താനേ
വീണലിഞ്ഞതല്ലേ
ധീരസമീരേ യമുനാതീരേ വസതിവനേ വനമാലീ കൃഷ്ണാ
ഗോപീ ദീനപയോധരമർദ്ദന ചഞ്ചല കരയുഗശാലീ കൃഷ്ണാ..
(നീയിന്നെന്നെ മറന്നോ...)
രാധികാമനോഹരാ എന്നോട് നീ
അന്നു സ്വപ്നത്തിലനുരാഗമോതിയില്ലയോ
ഗോപികാമനോഹരാ നീയെന്നിലെ
കാവ്യകല്ലോലമായന്നു മാറിയില്ലയോ
കാളിന്ദി തൻ പ്രേമതീരങ്ങളിൽ
ഓളം തുള്ളി രാഗം തുള്ളി രാഗാർദ്രമായ്
കണ്ണാ കണ്ണാ നീയിന്നെന്റെ മനസ്സിൽ
മായാവർണ്ണം വാരിത്തൂവി പാറീടല്ലേ
കൃഷ്ണാ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണാ
ഗോപാംഗനായ് മണിവർണ്ണാ കൃഷ്ണാ
(നീയിന്നെന്നെ മറന്നോ...)
ചന്ദനത്തിൻ ഗന്ധം യദു സഞ്ചയേ വന്നു
ഗന്ധർവയാമങ്ങളാക്കിയില്ലയോ
മോഹമല്ലിപ്പൂവാൽ പൂജയ്ക്ക് ഞാൻ
ഒന്നു പ്രിയരാഗ മലർമാല കോർത്തിയില്ലയോ
ഏകാന്തമാം മോഹയാമങ്ങളിൽ
കനവിൻ യമുനയിൽ നീരാടി
കണ്ണാ കണ്ണാ എന്നോടെന്തേ പിണക്കം
എന്നോടെന്താണെന്താണിന്നു മൗനം മൗനം
കൃഷ്ണാ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണാ
ഗോപാംഗനായ് മണിവർണ്ണാ കൃഷ്ണാ
(നീയിന്നെന്നെ മറന്നോ...)
Movie/Album name: Kaaryasthan
Artists