കരിമ്പ് ചാറായ് കരിക്കു നീരായ് പതഞ്ഞു തുള്ളും ഷാമ്പെയ്ൻ ഞാനായ് ചുണ്ടിലും സിപ്പു ചെയ്യും പെരുത്തു കേറും പെരുപ്പു മാറ്റും നിറഞ്ഞ യൗവനം മിഥുനം കൊണ്ടൊരു വിരുന്നൊരുക്കിടാം ഞാൻ ഒരു വികാരസുന്ദര പതംഗമാകാം ഞാൻ ഇരുവരുമൊന്നായ് ചേരുവാൻ മലരുകൾ വിരിയും യാമമായ് മടിയിൽ മയങ്ങിയുണർന്നു നീ തിരുമധുരം പകരം നൽകുക
ചുവപ്പു റോസാ തുടുത്ത പെണ്ണായ് നിനക്കു വേണോ നിറച്ചും മോന്താൻ തണുത്ത ദാഹം തീർത്തു തരൂ നീ നിറഞ്ഞ മാറിൽ പടർന്നു കേറൂ നിറഞ്ഞ യൗവനം മിഥുനം കൊണ്ടൊരു വിരുന്നൊരുക്കിടാം ഞാൻ ഒരു വികാരസുന്ദര പതംഗമാകാം ഞാൻ ഇരുവരുമൊന്നായ് ചേരുവാൻ ഒരു മലരുകൾ വിരിയും യാമമായ് മടിയിൽ മയങ്ങിയുണർന്നു നീ തിരുമധുരം പകരം നൽകുക
കരിമ്പു വില്ലായ് വിറയ്ക്കും നേരം തുടുക്കും മേനി കന്നിയമ്പ് ദേഹമാകെ ചാർത്തി നീര് മാരതാപം ജാലമായാൽ നിറഞ്ഞ യൗവനം മിഥുനം കൊണ്ടൊരു വിരുന്നൊരുക്കിടാം ഞാൻ ഒരു വികാരസുന്ദര പതംഗമാകാം ഞാൻ ഇരുവരുമൊന്നായ് ചേരുവാൻ ഒരു മലരുകൾ വിരിയും യാമമായ് മടിയിൽ മയങ്ങിയുണർന്നു നീ തിരുമധുരം പകരം നൽകുക